Capturing Business 360°

നിപ്പ ഭീതിയൊഴിഞ്ഞതോടെ കേരളത്തിലേക്കുള്ള യാത്ര വിലക്ക് പിൻവലിച്ച് യുഎഇ

ന്യൂഏജ് ന്യൂസ്

ദുബായ്: കേരളത്തെ ആശങ്കയിലാക്കിയ നിപ്പ വൈറസിനെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ നീക്കി. കോഴിക്കോട് നിപ്പ പനി ബാധിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് വൈറസിനെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കമുണ്ടായിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപ്പ രോഗബാധ ശമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉറപ്പായതിനെത്തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കേരളത്തിലേക്ക് പോകുന്നതിന് വിലക്ക് ഇല്ലായിരുന്നെങ്കിലും വൈറസ് ബാധയുണ്ടായിരുന്നതിനാല്‍ മുന്‍കരുതല്‍ എടുക്കണമെന്ന് മാത്രം.

അത്യാവശ്യമില്ലെങ്കില്‍ കേരളത്തിലേക്ക് യാത്ര ഒഴിവാക്കണമെന്ന് കഴിഞ്ഞ മെയ് 24നാണ് യുഎഇ. ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നിപ്പ വൈറസിന്റെ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് 30ന് വിമാനത്താവള അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.