Capturing Business 360°

നവ യുഗ എക്‌സ്‌ യു വി 500 എത്തി

കൊച്ചി : അകവും പുറവും അപ്പാടെ പരിഷ്‌കരിച്ച്‌ എക്‌സ്‌ യു വി 500 ന്റെ നവയുഗ
മോഡല്‍ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര കൊച്ചിയില്‍ നിരത്തിലിറക്കി. ഡബ്ല്യൂ 4, ഡബ്ല്യൂ 6, ഡബ്ല്യൂ 8, ഡബ്ല്യൂ 8 എ ഡബ്ല്യൂ ഡി, ഡബ്ല്യൂ 10, ഡബ്ല്യൂ 10 എ ഡബ്ല്യൂ ഡി എന്നിങ്ങനെ ആറ്‌ വേരിയന്റുകളാണ്‌ നവയുഗ എക്‌സ്‌ യു വി 500 ന്‌ ഉണ്ടാവുക. 11.43 ലക്ഷമാണ്‌
ഡബ്ല്യൂ 4 വേരിയന്റിന്റെ കൊച്ചിയിലെ എക്‌സ്‌ ഷോറൂം വില. പുതിയ സണ്‍സെറ്റ്‌ ഓറഞ്ച്‌ ഉള്‍പ്പെടെ ഏഴ്‌ നിറങ്ങളില്‍ ലഭിക്കും.
പുതിയ മോഡലില്‍ ക്രോം ഇന്‍സെര്‍ട്ടോടെ ഫ്രണ്ട്‌ ഗ്രില്‍ ആകെ പുതുക്കിയാണ്‌ പുതിയ മോഡല്‍ എത്തുന്നത്‌. ലൈറ്റ്‌ ഗൈഡോടു കൂടിയ ബെന്‍ഡ്‌ ഹെഡ്‌ലാംബ്‌,
ക്രോം ബെസലോടുകൂടിയ പുതിയ ഫോഗ്‌ ലാംമ്പ്‌, പുതിയ പ്രീമിയം വിന്‍ഡോ ക്രോം ലൈനിങ്‌, 43 സെ മീ അലോയ്‌ വീല്‍, ഇലക്ട്രിക്‌ സണ്‍റൂഫ്‌, ഓ ആര്‍ വി എമ്മില്‍ ലോഗോ പ്രൊജക്ഷന്‍ ലാംപ്‌, സിക്‌സ്‌ വേ പവര്‍ അഡ്‌ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്‌,
പുഷ്‌ ബട്ടണ്‍ സീറ്റ്‌, കീ ലെസ്‌ എന്‍ട്രി, ജി പി എസോടുകൂടിയ ഏഴ്‌ ഇഞ്ച്‌ ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്‌, പുതുക്കിയ ബ്ലാക്ക്‌ ആന്‍ഡ്‌ ബീജ്‌ ഇന്റീരിയര്‍, ബീജ്‌ ലതര്‍
സീറ്റ്‌ തുടങ്ങിയ ഒട്ടേറെ പുതുമകള്‍വരുത്തിയാണ്‌ എക്‌സ്‌ യു വി 500 എത്തുന്നത്‌.
330 എന്‍ എം ടോര്‍ക്ക്‌ നല്‌കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്‌ എന്‍ജിനാണ്‌ എക്‌സ്‌ യു വി 500 ല്‍ ഉപയോഗിക്കുന്നത്‌. ബ്രേക്ക്‌ എനര്‍ജി ജനറേഷന്‍ എന്ന സാങ്കേതിക വിദ്യയും ഇതില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. മൈലേജ്‌ 16 കിലോമീറ്ററാണ്‌.
ഡോര്‍ഹാന്‍ഡില്‍, വീല്‍ ആര്‍ച്ച്‌ എന്നിവയിലും പുതുമ കൊണ്ടുവന്നു. ഹൈടെക്‌
റിയര്‍ പാര്‍ക്കിങ്‌ ക്യാമറ, വോയ്‌സ്‌ മെസേജ്‌ സംവിധാനം, വോയ്‌സ്‌ കമാന്‍ഡ്‌, ഓട്ടോമാറ്റിക്‌ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, റെയിന്‍ ആന്‍ഡ്‌ ലൈറ്റ്‌ സെന്‍സര്‍, ക്രൂയ്‌സ്‌ കണ്‍ട്രോള്‍ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ്‌ പുതിയ
മോഡല്‍ അവതരിപ്പിച്ചിട്ടുള്ളത്‌. മികച്ച നിലവാരത്തിലെ സുരക്ഷാ സംവിധാനങ്ങളും നവയുഗ എക്‌സ്‌ യു വി 500 ന്റെ വാഹന ഉടമകള്‍ക്ക്‌ ലൈഫ്‌ സ്റ്റൈല്‍ സര്‍വീസ്‌ ആനുകൂല്യങ്ങളും പര്‍പ്പിള്‍ ക്ലബിലൂടെ ലഭ്യമാക്കും.
10 ലക്ഷത്തിന്‌ മുകളിലുള്ള പ്രീമിയം ഇനത്തില്‍ ഏറ്റവും കൂടുതല്‍ വരവേല്‍ക്ക
പ്പെടുന്ന വാഹനമാണ്‌ എക്‌സ്‌ യു വി 500 എന്ന്‌ കമ്പനി പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ പറഞ്ഞു.
പുറത്തിറക്കി മൂന്നുവര്‍ഷത്തിനിടെ ഒരുലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കുക വഴി ഈ
മേഖലയിലെ ട്രെന്‍ഡ്‌ സെറ്ററായി എക്‌സ്‌ യു വി 500 മാറിയെന്ന്‌ മാര്‍ക്കറ്റിങ്‌ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ ആശിഷ്‌ മാലിക്‌ ചൂണ്ടിക്കാട്ടി.