Capturing Business 360°

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ സാധാരണനിലയിലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി : തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇത്തവണ രാജ്യത്ത് സാധാരണപോലെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ 97% ശതമാനം മഴയാണ്ദീര്‍ഘകാല ശരാശരിയായി പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം ന്യൂഡല്‍ഹിയില്‍ അറിയിച്ചു. ഇത്തവണ സ്ഥായിയായ മണ്‍സൂണ്‍ മഴയായിരിക്കും ലഭിക്കുക. മേഖല തിരിച്ചുള്ള മഴയുടെ വിവരങ്ങളും തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എന്നാരംഭിക്കുമെന്നത് സംബന്ധിച്ച പ്രവചനവും ജൂണ്‍ ആദ്യം ഉണ്ടാവുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 2017ല്‍ രാജ്യത്ത് 96% മണ്‍സൂണ്‍ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 97% ആണ് കഴിഞ്ഞ വര്‍ഷം ശരാശരി ലഭിച്ച മഴ.