Capturing Business 360°

തായ്‍ലൻഡ് രക്ഷാദൗത്യത്തിൽ ഇന്ത്യയുടെ അഭിമാനമായി കിർലോസ്കർ ബ്രദേഴ്‌സ് ലിമിറ്റഡ്; ജൂലൈ 5 മുതൽ ഗുഹാമുഖത്തെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായത് കമ്പനിയിലെ സാങ്കേതികവിദഗ്ധർ

പൂനെ സ്വദേശി ശ്യാം ശുക്ല (ഇടത് നിന്ന് മൂന്നാമത്) സാംഗ്ലി സ്വദേശി പ്രസാദ് കുൽക്കർണി (വലത് നിന്ന് മൂന്നാമത്) എന്നിവർ കിർലോസ്കറിലെ മറ്റ് സാങ്കേതിക വിദഗ്ദ്ധർക്കൊപ്പം

ചിയാങ്റായ്: തായ്‍ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമീലെ അംഗങ്ങളായ 12 കുട്ടികളെയും പരിശീലകനെയും സുരക്ഷിതമായി പുറത്തെത്തിച്ച ദൗത്യത്തിൽ ഇന്ത്യയുടെ അഭിമാനകരമായ സാന്നിധ്യം. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ കിർലോസ്കർ ബ്രദേഴ്സ് ലിമിറ്റ‍ഡ് എന്ന കമ്പനിയുടെ വിദഗ്ധരാണ് സാങ്കേതിക സഹായവുമായി തായ്‍ലാൻഡിലെത്തിയത്. ശ്രമകരമായ ഈ ദൗത്യത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒന്നിച്ചിരുന്നു.

ജൂലൈ അഞ്ചുമുതൽ ഗുഹാമുഖത്ത് രക്ഷാസംഘത്തിനൊപ്പം തങ്ങളുടെ വിദഗ്ധരും പങ്കാളികളായിരിന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. അഞ്ച് വിദേശികൾ ഉൾപ്പെടെ കിർലോസ്കറിന്റെ ഏഴംഗ സംഘമാണ് ദൗത്യം നിർവഹിച്ചത്. കനത്ത മഴ തുടരുന്നതിനിടെ ഗുഹയിൽ നിന്നും കോടിക്കണക്കിന് ലിറ്റർ വെള്ളം പമ്പ് ചെയ്ത കളയുന്ന പ്രക്രിയയിലും രക്ഷാ ദൗത്യത്തിനുപയോഗിച്ച പമ്പുകളുടെ കാര്യത്തിലും സാങ്കേതിക സഹായവും ഉപദേശവുമാണ് ഇവർ നൽകിയത്. നാലു അത്യാധുനിക സംവിധാനങ്ങളുള്ള ഓട്ടോപ്രൈം ഡിവാട്ടറിങ് പമ്പുകളാണ് കെബിഎൽ സംഘം ഉപയോഗിച്ചത്.

ഡീ വാറ്ററിംഗ് എന്നറിയപ്പെടുന്ന പ്രക്രിയയിൽ കമ്പനിക്കുള്ള വൈദഗ്ധ്യം ഇന്ത്യൻ നയതന്ത്ര കാര്യാലയമാണ് തായ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്ത്യ, തായ്‍ലാൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ കമ്പനിയുടെ വിദഗ്ധ സംഘത്തെ ഗുഹാമുഖത്തെ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിച്ചത് ഇതേതുടർന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.