Capturing Business 360°

ഡിസ്‌കവറി സ്‌പോര്‍ട്‌ ഇന്ത്യയിലെത്തി

ലാന്‍ഡ്‌ റോവറിന്റെ ലക്ഷുറി എസ്‌!യുവി ഡിസ്‌കവറി സ്‌പോര്‍ട്‌ ഇന്ത്യയിലെത്തി. ഒരു വര്‍ഷം മുമ്പ്‌ ആഗോളവിപണിയില്‍ അരങ്ങേറ്റം കുറിച്ച ഡിസ്‌കവറി സ്‌പോര്‍ട്‌ ഇന്ത്യയില്‍ ലാന്‍ഡ്‌ റോവറിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലായ ഫ്രീലാന്‍ഡറിനു പകരക്കാരനാവും. മുംബൈയിലെ എക്‌സ്‌!ഷോറൂം വില 46.10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
വിപണിയിലെത്തും മുമ്പേ 200 ബുക്കിങ്‌ ഡിസ്‌കവറി സ്‌പോര്‍ട്‌ നേടിയിരുന്നു. ഔഡി ക്യു ഫൈവ്‌ , ബിഎംഡബ്ല്യു എക്‌സ്‌ ത്രി , വോള്‍വോ എക്‌സ്‌!സി 60 മോഡലുകളുമായാണ്‌ ഡിസ്‌കവറി സ്‌പോര്‍ട്‌ മത്സരിക്കുന്നത്‌. എതിരാളികള്‍ അഞ്ച്‌ സീറ്ററാണെന്നിരിക്കെ ഏഴ്‌ സീറ്ററാണ്‌ ലാന്‍ഡ്‌ റോവര്‍ എസ്‌!യുവി. മികച്ചൊരു ഓഫ്‌ റോഡര്‍ കൂടിയാണ്‌ ഡിസ്‌കവറി സ്‌പോര്‍ട്‌. അറുപത്‌ സെന്റീമീറ്റര്‍ പൊക്കത്തിലുള്ള വെള്ളത്തിലൂടെയും ഈ എസ്‌!യുവി സ്‌മൂത്തായി നീങ്ങും. ചെളിയോ മണലോ മഞ്ഞോ നിറഞ്ഞ പ്രതലത്തിലൂടെ പോകുമ്പോള്‍ പ്രത്യേകം തിരഞ്ഞെടുക്കാന്‍ മോഡുകളുള്ള ടെറെയ്‌!ന്‍ റെസ്‌പോണ്‍സ്‌ സിസ്റ്റം ഇതിനു്‌. ഏഴ്‌ എയര്‍ബാഗുകളുള്ള എസ്‌!യുവിയ്‌ക്ക്‌ ഹില്‍ ഡിസന്റ്‌ കണ്‍ട്രോള്‍ , ഇലക്ട്രോണിക്‌ ട്രാക്ഷന്‍ കണ്‍ട്രോള്‍ , റോള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ , ഡൈനാമിക്‌ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയു്‌.
റേഞ്ച്‌ റോവര്‍ ഇവോക്കിന്റെ പ്ലാറ്റ്‌ഫോമിലാണ്‌ ഡിസ്‌കവറി സ്‌പോര്‍ട്‌ നിര്‍മിച്ചിരിക്കുന്നത്‌. എന്നാല്‍ ഇവോക്കിനെക്കാള്‍ ഒമ്പത്‌ ഇഞ്ച്‌ നീളക്കൂടുതലു്‌. ഇവോക്കിന്റെ പോലെ പിന്‍ഭാഗം താഴ്‌ന്നുള്ള റൂഫ്‌ അല്ലാത്തതിനാല്‍ കൂടുതല്‍ ഹെഡ്‌ റൂമും ഡിസ്‌കവറി സ്‌പോര്‍ടിനു്‌.
എസ്‌ , എസ്‌ഇ , എച്ച്‌എസ്‌ഇ , എച്ച്‌എസ്‌ഇ ലക്ഷുറി എന്നിങ്ങനെ നാല്‌ വകഭേദങ്ങള്‍ ഡിസ്‌കവറി സ്‌പോര്‍ടിനു്‌. 2,179 സിസി ഡീസല്‍ എന്‍ജിന്‍ ര്‌ ട്യൂണിങ്ങുകളില്‍ ലഭ്യമാണ്‌. എസ്‌ , എസ്‌ഇ , എച്ച്‌എസ്‌ഇ വകഭേദങ്ങളുടെ ടിഡി 4 പതിപ്പിന്‌ 148 ബിഎച്ച്‌പിയാണ്‌ കരുത്ത്‌. 188 ബിഎച്ച്‌പി ശേഷിയുള്ള എസ്‌!ഡി 4 പതിപ്പ്‌ എച്ച്‌എസ്‌ഇ ലക്ഷുറിയില്‍ മാത്രമാണ്‌ ലഭിക്കുക. ഇവോക്കിലേതുപോലെ ഒമ്പത്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്കാണ്‌ ഗീയര്‍ബോക്‌സ്‌ . മൂന്ന്‌ വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയും സര്‍വീസ്‌ പായ്‌ക്കും ഡിസ്‌കവറി സ്‌പോര്‍ടിനു്‌. പുണെയിലാണ്‌ എസ്‌!യുവിയുടെ ഉത്‌പാദനം.
മുംബൈയിലെ എക്‌സ്‌!ഷോറൂം വില:എസ്‌ ( അഞ്ച്‌ സീറ്റര്‍ മാത്രം) 46.10 ലക്ഷം രൂപ.എസ്‌ഇ ( അഞ്ച്‌ സീറ്റര്‍ ) 51.01 ലക്ഷം രൂപ.എസ്‌ഇ ( ഏഴ്‌ സീറ്റര്‍ ) 52.50 ലക്ഷം രൂപ.എച്ച്‌എസ്‌ഇ ( അഞ്ച്‌ സീറ്റര്‍ ) 53.34 ലക്ഷം രൂപ.എച്ച്‌എസ്‌ഇ ( ഏഴ്‌ സീറ്റര്‍ ) 54.83 ലക്ഷം രൂപ.എച്ച്‌എസ്‌ഇ ലക്ഷുറി ( അഞ്ച്‌ സീറ്റര്‍ ) 60.70 ലക്ഷം രൂപ.എച്ച്‌എസ്‌ഇ ലക്ഷുറി ( ഏഴ്‌ സീറ്റര്‍ ) 62.18 ലക്ഷം രൂപ.