Capturing Business 360°

ടാറ്റ സണ്‍സ്‌ ബാങ്കിങ്‌ ലൈസന്‍സിനുള്ള അപേക്ഷ പിന്‍വലിച്ചു

മുംബൈ: ടാറ്റ സണ്‍സ്‌ ലിമിറ്റഡ്‌ പുതിയ ബാങ്കിങ്‌ ലൈസന്‍സിനായി 2013 ജൂലൈ 1 ന്‌ നല്‍കിയ അപേക്ഷ പിന്‍വലിച്ചതായി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അറിയിച്ചു. കമ്പനിയുടെ നിലവിലെ സാമ്പത്തിക സേവന വി�ാഗത്തിന്റെ പ്രവര്‍ത്തന രീതി ടാറ്റ ഗ്രൂപ്പിന്റെ ആഭ്യന്തര വിദേശ നയങ്ങളെ മികച്ച രീതിയില്‍ പിന്താങ്ങുന്നതാണന്നും ഗ്രൂപ്പിന്റെ വിവിധ ഓഹരി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനൊപ്പം കമ്പനികള്‍ക്ക്‌ ആവശ്യമായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും കമ്പനി സൂചിപ്പിച്ചതായി ആര്‍ബിഐ അറിയിച്ചു. അപേക്ഷ പിന്‍വലിച്ചത്‌ റിസര്‍വ്‌ ബാങ്ക്‌ അംഗീകരിച്ചു.
സ്വകാര്യ മേഖലയില്‍ നിന്നും പുതിയ ബാങ്കിങ്‌ ലൈസന്‍സിനായുള്ള 26 അപേക്ഷകരുടെ പട്ടിക 2013 ജൂലൈ 1 നാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്‌. 2013 സെപ്‌റ്റംബര്‍ 6ന്‌ പേരില്‍ വന്ന മാറ്റങ്ങള്‍ അറിയിക്കുകയും ചെയ്‌തിരുന്നു.