Don't miss

ടച്ച്‌ സ്ക്രീന്‍ സവിശേഷതയുള്ള ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി അസൂസ്

By on June 7, 2018

ന്യൂഏജ് ന്യൂസ്

സെന്‍ബുക്ക് പ്രോ UX580, UX480 എന്നീ രണ്ട് ലാപ്ടോപ്പുകള്‍ അസൂസ് പുറത്തിറക്കുന്നു. ടച്ച്‌ സ്ക്രീന്‍ സവിശേഷതയുള്ള ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്പ് എന്നാണ് അസൂസ് ഇതിനെ വിശേഷിപ്പിക്കുന്നത്. വില, ലോഞ്ച് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല.

കപ്യൂട്ടെക്സ് 2018 കോണ്‍ഫെറന്‍സില്‍ ROG ഫോണ്‍ അവതരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ലാപ്ടോപ്പുകളുടെ അവതരണം. ഡീപ്പ് ഡൈവ് ബ്ലൂ നിറത്തിലാണ് അസൂസ് ഈ രണ്ട് ലാപ്ടോപ്പുകളെയും അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് 10 നെ അടിസ്ഥാനപ്പെടുത്തിയാണ് ലാപ്ടോപ്പുകളുടെ പ്രവര്‍ത്തനം. 15.6 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെയില്‍ ആണ് സെന്‍ബുക്ക് പ്രോ UX580 നിര്‍മ്മിച്ചിരിക്കുന്നത്.

ഈ സെന്‍ബുക്കില്‍ 8ാം തലമുറ ഇന്റല്‍ കോര്‍ i9പ്രോസസര്‍ ആണ് ഉള്ളത്. 16 ജിബി റാം, 1ടിബി സ്റ്റോറേജില്‍ ഈ ലാപ്ടോപ്പ് ലഭ്യമാകും. എന്നാല്‍, 14 ഇഞ്ച് ഫുള്‍എച്ച്‌ഡി നാനോ എഡ്ജ് ഡിസ്പ്ലെയാണ് സെന്‍ബുക്ക് പ്രോ UX480യുടെ സവിശേഷത. 8ാം തലമുറ ഇന്റല്‍ കോര്‍ i9പ്രോസസര്‍ തന്നെയാണ് UX480 യിലുമുള്ളത്. ഈ ലാപ്ടോപ്പുകളില്‍ വൈഫൈ 802.11ac, ബ്ലുടൂത് 5.0 കണക്ടിവിറ്റിയും ഉണ്ട്.

Follow Us