Capturing Business 360°

ജ്യോതി ലാബോറട്ടറീസിന്റെ ലാഭത്തില്‍ 47% വര്‍ധന

മുംബൈ: രാജ്യത്തെ പ്രമുഖ എഫ്എംസിജി സ്ഥാപനമായ ജ്യോതി ലാബോറട്ടറീസിന്റെ ലാഭം ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 46.93 ശതമാനം ഉയര്‍ന്നു. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ഏകീകൃത മൊത്ത ലാഭം 45.71 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 31.11 കോടി രൂപയായിരുന്നു. രണ്ടാംപാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 433.83 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 435.01 കോടി രൂപയായിരുന്നു. പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 46.7 ശതമാനം ഉയര്‍ന്ന് 50.7 കോടിയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 34.6 കോടി രൂപയായിരുന്നു