Capturing Business 360°

ജെറ്റ് എയര്‍വെയ്സിന‌് ആദ്യ ബോയിങ് വിമാനം എത്തി; ഓർഡർ ചെയ്തിരിക്കുന്നത് 150 ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക്

ന്യൂഏജ് ന്യൂസ്

കൊച്ചി : ബോയിങ് 737 മാക്സ് വിമാനം സ്വന്തമാക്കി ജെറ്റ് എയര്‍വെയ്സ്. ഒരു ഇന്ത്യന്‍ വിമാനക്കമ്പനി ഈ വിമാനം സ്വന്തമാക്കുന്നത് ആദ്യമാണ്. ബോയിങ് 737ന്റെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണ് 737 മാക്സ്.

മെച്ചപ്പെട്ട ഇന്ധനക്ഷമതയും യാത്രാസുഖവും ഈ വിമാനത്തില്‍ കമ്ബനി വാഗ്ദാനംചെയ്യുന്നു. പുതിയ 737 മാക്സ് വിമാനം ഭാവിവളര്‍ച്ചക്ക് നിര്‍ണായകമാണെന്നും പുതിയ വിമാനം അവതരിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്നും ജെറ്റ് എയര്‍വെയ്സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ പറഞ്ഞു.

119 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയര്‍ലൈന്‍സാണ് ജെറ്റ്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 15 രാജ്യങ്ങളിലായി 65 സ്ഥലങ്ങളിലേക്ക് ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നടത്തുന്നുണ്ട്. 2015ല്‍ ബുക്ക്ചെയ്ത 75 ജെറ്റുകളും ഈവര്‍ഷം ബുക്ക്ചെയ്തിട്ടുള്ള 75 വിമാനങ്ങളും ചേര്‍ത്ത് 150 ബോയിങ് 737 മാക്സ് വിമാനങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.