Don't miss

ജിയോ വി.പി.എല്‍. ഫിനാന്‍സ് 25-ാം വർഷത്തിലേക്ക്; സുഹാസിനി മണിരത്നം ബ്രാൻഡ് അംബാസഡർ

By on June 14, 2018

കൊച്ചി: പ്രമുഖ എൻബിഎഫ്‌സി ആയ ജിയോ വിപിഎൽ ഫിനാൻസ് 25 വർഷങ്ങൾ പൂർത്തിയാക്കുന്നു. 25 വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ തോപ്പുംപടിയിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്രതാരം സുഹാസിനി മണിരത്നത്തെ കമ്പനി തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.

1994-ല്‍ ആരംഭിച്ച കമ്പനി സ്വര്‍ണ വായ്പ, വാഹന വായ്പ, വിദേശ കറന്‍സി വിനിമയ സേവനങ്ങള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി 80-ഓളം ശാഖകള്‍ തുറക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us