Don't miss

ജയസൂര്യ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യുടെ രണ്ടാം ട്രെയിലറും ട്രെന്റിങില്‍; ചിത്രം വെള്ളിയാഴ്‌ച്ച തിയേറ്ററിലേക്ക്

By on June 11, 2018

ന്യൂഏജ് ന്യൂസ്

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിങ്ങി. ഫേസ്‌ബുക്കിലൂടെ ജയസൂര്യയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചത്.മേരിക്കുട്ടിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് സിനിമയിലുള്ളതെന്നും മറ്റുളഅളവര്‍ക്ക് പ്രചോദനമാകുന്ന ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്നും ട്രെയ്‌ലര്‍ വ്യക്തമാക്കുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിെന്റ ജീവിതം വരച്ചുകാട്ടുന്ന ചിത്രത്തില്‍ ജയസൂര്യ ഭിന്നലിംഗക്കാരിയായ മേരിക്കുട്ടി എന്ന ടൈറ്റില്‍ കഥാപാത്രമായി ആണ് എത്തുന്നത്.ജൂണ്‍ 15 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായ അഞ്ച് ട്രാന്‍സ്വുമണ്‍സ് ചേര്‍ന്നായിരുന്നു ആദ്യ ട്രെയിലര്‍ പുറത്തിറക്കിയത്.

പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇതിന് മുന്‍പ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിരുന്നു. ജ്യുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Follow Us