Don't miss

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടായേക്കാം; സുപ്രധാന നിരീക്ഷണവുമായി നാസ

By on June 9, 2018

ന്യൂഏജ് ന്യൂസ്

വാഷിങ്‌ടണ്‍: ചൊവ്വാഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയുണ്ടെന്ന കണ്ടെത്തലുമായി നാസ. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചൊവ്വാദൗത്യ പേടകമായ ക്യൂരിയോസിറ്റിയാണ്‌ ശാസ്‌ത്രത്തിനു പുത്തന്‍ ഉണര്‍വാകുന്ന കണ്ടെത്തല്‍ നടത്തിയത്‌. ജേര്‍ണല്‍ സയന്‍സാണ്‌ ശാസ്‌ത്രലോകത്തെ ഈ പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്‌. ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ മുന്നൂറു കോടി വര്‍ഷം പഴക്കമുള്ള ശിലാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ ജൈവ തന്മാത്രകള്‍ ഉള്ളതായും കാലാവസ്‌ഥാ വ്യതിയാനത്തില്‍ അന്തരീക്ഷത്തിലെ മീഥൈനിന്റെ അളവില്‍ മാറ്റമുണ്ടായതായും നാസ പറയുന്നു.
മൂന്നു ചൊവ്വാ വര്‍ഷം മുമ്ബാണ്‌ (ആറ്‌ ഭൗമ വര്‍ഷം) ഈ മാറ്റമുണ്ടായത്‌. ജൈവ തന്മാത്രകളില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ചെറിയതോതില്‍ ഓക്‌സിജന്‍ എന്നിവയാണുണ്ടാകുക.
ഇതു തന്നെയാണ്‌ ജീവന്റെ തുടിപ്പിലേക്ക്‌ വിരല്‍ ചൂണ്ടുന്നതും. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്ബ്‌ ഗാലെ ക്രാറ്ററില്‍ തടാകമുണ്ടായിരുന്നെന്ന നിഗമനത്തിലാണു നാസ.

Follow Us