Don't miss

കർണാടകയിൽ വീണ്ടും വൻ തിരിച്ചടി നേരിട്ട് ബിജെപി. ജയനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സൗമ്യ റെഡ്ഡിക്ക് വിജയം

By on June 13, 2018

ബെംഗലൂരു: കര്‍ണാടകയിൽ ബിജെപിയുടെ തിരിച്ചടികൾക്ക് അവസാനമില്ല. ജയനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി 2,889 വോട്ടിന് വിജയിച്ചു. ബി.ജെ.പിയുടെ കൈവശമിരുന്ന സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയിരുന്നു. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 80 ആയി.

ബി.ജെ.പിയിലെ ബി.എന്‍ പ്രഹളാദിനെയാണ് സൗമ്യ തോല്‍പ്പിച്ചത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി നേതാവ് ബി.എന്‍ വിജയകുമാര്‍ പ്രചാരണത്തിനിടെ മരണമടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മണ്ഡലത്തിലെ പോളിംഗ് മാറ്റിവയ്ക്കുകയായിരുന്നു. വിജയകുമാറിനു പകരം സഹോദരന്‍ പ്രഹ്‌ളാദിനെ ഇറക്കി സഹതാപരംഗം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ സഖ്യസര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജെ.ഡി.എസ് പിന്തുണ നല്‍കുകയായിരുന്നു.

വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും സൗമ്യ തന്നെയായിരുന്നു മുന്നില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us