Capturing Business 360°

‘ക്രിക്കറ്റ് ദൈവത്തിന്‌ കൊച്ചിയില്‍ ഒരു വീട്‌’: സെലിബ്രിറ്റി ബ്രാന്‍ഡിങ്ങിന്റെ ആരും പറയാത്ത കഥ

ക്രിക്കറ്റ്‌ ലോകത്തിന്റെയും കായിക പ്രേമികളുടെയും ഏറ്റവും പ്രിയപ്പെട്ട താരം, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തങ്ങളുടെ ഉപഭോക്താവായി എത്തുമ്പോള്‍ കേരളത്തിലെ പ്രമുഖ ബില്‍ഡറായ െ്രെപം മെറിഡിയന്‍ ഗ്രൂപ്പിന്‌ ഇത്‌ അഭിമാന നിമിഷമാണ്‌. കുണ്ടന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയായ ‘ബ്ലൂ വാട്ടേഴ്‌സ്‌’ എന്ന കായലോര പദ്ധതിയിലെ വില്ലയാണ്‌ സച്ചിന്‍സ്വന്തമാക്കുന്നത്‌. ‘ഉപഭോക്താവാണ്‌ ദൈവം’ എന്ന ആപ്‌തവാക്യം (കുറഞ്ഞ പക്ഷം ക്രിക്കറ്റ്‌ പ്രേമികളുടെ മനസിലെങ്കിലും) അന്വര്‍ത്ഥമാവുകയാണ്‌.
ചുരുങ്ങിയ കാലം കൊണ്ട്‌ കേരളത്തിലെ ഭവന നിര്‍മാണ രംഗത്ത്‌ ശ്രദ്ധേയ നാമമായി െ്രെപം മെറിഡിയന്‍ മാറിയത്‌ മികച്ച പദ്ധതികള്‍ക്കൊപ്പം കിടയറ്റ ബ്രാന്‍ഡിങ്‌ മികവ്‌ കൊണ്ട്‌ കൂടിയാണ്‌. അതിനൊപ്പം സെലബ്രിറ്റി ബ്രാന്‍ഡിങ്ങിന്റെ വിപ്ലവകരമായ ഒരു പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കുകയാണ്‌, രാജ്യത്തെ ഏറ്റവും വിലയേറിയ ബ്രാന്‍ഡ്‌ ഐകണ്‍ ആയ സച്ചിന്റെ സാന്നിധ്യത്തിലൂടെ. അതിന്‌ ചുക്കാന്‍ പിടിക്കുന്നതാകട്ടെ ഈ രംഗത്തെ പ്രമുഖരായ പുഷ്‌ ഇന്റഗ്രേറ്റഡ്‌ കമ്യൂണിക്കേഷന്‍സ്‌ െ്രെപവറ്റ്‌ ലിമിറ്റഡും.
കേരളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ വിപണികളില്‍ സെലബ്രിറ്റി ബ്രാന്‍ഡിങ്‌ വിപ്ലവത്തിന്‌ തിരി കൊളുത്തിയത്‌ ‘പുഷ്‌’ ആയിരുന്നു. മണപ്പുറം ഗ്രൂപ്പിന്‌ വേണ്ടി ബോളിവുഡ്‌, ഭോജ്‌പുരി, തമിഴ്‌, തെലുങ്ക്‌, കന്നഡ, മലയാളം സിനിമകളിലെ നായകനിരയെ അണിനിരത്തി ‘പുഷ്‌’ സൃഷ്ടിച്ച പരസ്യങ്ങള്‍ അതതു മേഖലകളില്‍ വലിയ വിജയമായി. അമിതാഭ്‌ ബച്ചന്‍, ഐശ്വര്യ റായ്‌ ബച്ചന്‍, മഞ്ചു വാര്യര്‍ എന്നിവരൊക്കെ ഭാഗമായ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ക്യാംപെയിനും ശ്രദ്ധിക്കപ്പെട്ടു. ഗള്‍ഫ്‌ മേഖലയില്‍ ഒരേ ദിവസം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ആറ്‌ ഷോറൂമുകള്‍ വന്‍ താരനിര ഉദ്‌ഘാടനം ചെയ്‌തതും ചരിത്രമായി. നീണ്ട ഇടവേളയ്‌ക്കു ശേഷം മഞ്‌ജു വാര്യര്‍ അഭിനയ രംഗത്തേക്ക്‌ തിരിച്ചു വന്നത്‌ പുഷ്‌ ഇന്റഗ്രേറ്റഡ്‌ കമ്യൂണിക്കേഷന്‍സ്‌ ചുക്കാന്‍ പിടിച്ച കല്യാണ്‍ ജ്വല്ലേഴ്‌സ്‌ കാംപെയിനിലൂടെ ആയിരുന്നു. പിന്നീട്‌ മഞ്ചു വാര്യര്‍ മെറി ബോയ്‌ ഐസ്‌ക്രീം കാംപെയിന്റെ ഭാഗമായി. ഇതെല്ലാം സെലബ്രിറ്റി ബ്രാന്‍ഡിങ്‌, ബ്രാന്‍ഡ്‌ മാനേജ്‌മെന്റ്‌ രംഗത്ത്‌ വ്യക്തമായ മുന്‍തൂക്കം നേടാന്‍ പുഷ്‌ ഇന്റഗ്രേറ്റഡ്‌ കമ്യൂണിക്കേഷന്‍സിന്‌ സഹായകമായി.
ശ്രദ്ധേയമായ പല സെലബ്രിറ്റി ബ്രാന്‍ഡിങ്‌ കാംപെയിനുകള്‍ക്കും കേരളം ഇതിനു മുന്‍പും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണ ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ‘ബോബി ആന്‍ഡ്‌ മറഡോണ’ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി തുടരുകയാണ്‌.
ഇവിടെ സെലബ്രിറ്റി തന്നെ ബ്രാന്‍ഡിന്റെ ഉപഭോക്താവായി മാറിയിരിക്കുന്നു, സച്ചിന്റെ കാര്യത്തില്‍. ആഗോള സ്‌പോര്‍ട്‌സ്‌ ബ്രാന്‍ഡിങ്‌ കമ്പനിയായ വേള്‍ഡ്‌ സ്‌പോര്‍ട്ട്‌ ഗ്രൂപ്പ്‌ ആണ്‌ ‘സച്ചിന്‍ തെണ്ടുല്‍ക്കര്‍’ ബ്രാന്‍ഡ്‌ മാനേജ്‌ ചെയ്യുന്നത്‌. തങ്ങളുടെ കസ്റ്റമര്‍ ഡാറ്റാബേസില്‍ ‘സച്ചിന്‍ തെണ്ടുല്‍ക്കര്‍’ എന്ന പേര്‌ െ്രെപം മെറിഡിയന്‌ നല്‌കുന്ന മൈലേജ്‌ ചില്ലറയാവില്ല.ഒപ്പം സെലബ്രിറ്റി ബ്രാന്‍ഡിങ്‌ രംഗത്ത്‌ പുതിയൊരു പരീക്ഷണം വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാവും പുഷ്‌ ഇന്റഗ്രേറ്റഡ്‌ കമ്യൂണിക്കേഷന്‍സ്‌.