Capturing Business 360°

കോസ്റ്റാറിക്കക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം; ഇഞ്ചുറി ടൈമിലെ ഗോളുകൾ നേടിയത് കുടീഞ്ഞോയും നെയ്മറും

മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. കോസ്റ്റാറിക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളിനാണ് ബ്രസീലിന്റെ ജയം. ഫിലിപ്പ് കുട്ടീഞ്ഞോയും നെയ്‍മറുമാണ് ബ്രസീലിനായി ഗോള്‍ നേടിയത്.

90 മിനിറ്റ് വരെ ഇരു ടീമുകളും ഗോളുകളൊന്നും നേടിയിരുന്നില്ല. അധിക സമയമായി കിട്ടിയ സമയത്താണ് ബ്രസീല്‍ രണ്ട് ഗോളുകളും നേടിയത്. അധിക സമയത്തിന്റെ ആദ്യ മിനിറ്റില്‍ കിട്ടിയ അവസരം കുട്ടീഞ്ഞോ വലയിലെത്തിച്ചു. ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍. അധിക സമയത്തിന്റെ ഏഴാം മിനിറ്റില്‍ നെയ്മര്‍ വീണ്ടും വലചലിപ്പിച്ചതോടെ ബ്രസീലിന് 2 ഗോളിന്റെ തകര്‍പ്പന്‍ ജയം.