Don't miss

കൊണ്ടും കൊടുത്തും എയർടെലും ജിയോയും; ഓഫർ പെരുമഴയിൽ ജനം. ടെലികോം ഭീമന്മാരുടെ പോരാട്ടത്തിൽ ആര് വിജയിക്കും?

By on June 13, 2018

എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓഫറുകളെ മറികടക്കുന്നതിന് പുതിയ ഓഫറുകളുമായി ജിയോ

ഇന്ത്യൻ ടെലികോം ഭീമന്മാരായ എയർടെലും റിലയൻസ് ജിയോയും ജീവന്മരണ പോരാട്ടത്തിലാണ്; ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണി പിടിക്കാനുള്ള പോരാട്ടത്തിൽ. ഇരുവരും തമ്മിലുള്ള മത്‌സരം മൂക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഓഫറുകളുടെ ചാകരയാണ്. എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓഫറുകളെ മറികടക്കുന്നതിനായി പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ജിയോ; ഒരൊറ്റ ദിവസത്തെ ഇടവേളയ്ക്കുള്ളിൽ.

1.5 ജിബി അധിക ഡേറ്റ നിലവിലെ പ്ലാനില്‍ തന്നെ നല്‍കുന്നതിനാണ് ജിയോയുടെ തീരുമാനം. ജിയോയുടെ പുതിയ ഓഫറുകള്‍ എല്ലാ സര്‍ക്കിളുകളിലെയും വരിക്കാര്‍ക്കും ലഭ്യമാണ്. പക്ഷേ എയര്‍ടെല്ലിന്റെ ഓഫറുകള്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ ജിയോയുടെ 149 രൂപ പ്ലാനില്‍ ദിവസം 1.5 ജിബി ഡേറ്റ ലഭിക്കുന്നുണ്ട്. പുതിയ ഓഫര്‍ പ്രകാരം ഇനി മുതല്‍ 149, 349, 399, 449 പ്ലാനുകളില്‍ ദിവസം മൂന്നു ജിബി ഡേറ്റ ലഭിക്കും. എല്ലാ വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. 198, 398, 448, 498 പ്ലാനുകള്‍ക്ക് നിലവില്‍ ദിവസം 2 ജിബി ഡേറ്റയാണ് ലഭിക്കുക. ഇത് ഇനി മുതല്‍ ദിവസം 3.5 ജിബി ഡേറ്റയായി വര്‍ധിക്കും.

299 രൂപ പ്ലാനില്‍ നിലവില്‍ ദിവസം 3 ജിബി ഡേറ്റയാണ് ലഭിച്ചിരുന്നത്. ഇത് ദിവസം 4.5 ജിബിയായി വര്‍ധിക്കും. 509 പ്ലാനില്‍ 4 ജിബി ഡേറ്റയാണ് നല്‍കുന്നത് ഇത് ഇനി മുതല്‍ 5.5 ജിബി ഡേറ്റ ദിവസവും ലഭിക്കും.

ഇതിനു പുറമെ മൈ ജിയോ ആപ്പ് വഴി 300 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ റീചാര്‍ജ്ജ് ചെയുന്നവര്‍ക്കും ഓഫറുകളുണ്ട്. ഇവര്‍ ഫോണ്‍പേയിലൂടെയാണ് റീചാര്‍ജ് ചെയുന്നത് എങ്കില്‍ 100 രൂപയുടെ ഇളവും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us