Capturing Business 360°

കാ​റു​ക​ളു​ടെ നി​കു​തിനിർണയ രീതികളിൽ മാറ്റം വേണമെന്ന് ടൊയോട്ട; വാഹനത്തിന്‍റെ മലിനീകരണം വിലയിരുത്തി നികുതി ഈടാക്കണം

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ യാ​ത്രാ കാ​റു​ക​ളു​ടെ നി​കു​തി നിർണയ രീതികളിൽ മാറ്റം വേണമെന്ന് ടൊയോട്ട. കാ​റു​ക​ളു​ടെ എ​ന്‍​ജി​ന്‍ ക​പ്പാ​സി​റ്റി, വാ​ഹ​ന​ത്തി​ന്‍റെ വ​ലു​പ്പം എ​ന്നി​വ നോ​ക്കി​യ​ല്ല നി​കു​തി നി​ശ്ചയി​ക്കേ​ണ്ട​തെ​ന്ന് ടൊ​യോ​ട്ട കി​ര്‍​ലോ​സ്ക​ര്‍ മോ​ട്ടോ​ര്‍ (ടി​കെ​എം).

പ​രി​സ്ഥി​തി​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍​നി​ന്നു പു​റം​ത​ള്ളു​ന്ന കാ​ര്‍​ബ​ണി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ച്‌ നി​കു​തി ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് ടി​കെ​എം വൈ​സ് ചെ​യ​ര്‍​മാ​നും ഡ​യ​റ​ക്ട​റു​മാ​യ ശേ​ഖ​ര്‍ വി​ശ്വ​നാ​ഥ​ന്‍ പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ന്‍റെ വ​ലു​പ്പ​വും എ​ന്‍​ജി​ന്‍ ക​പ്പാ​സി​റ്റി​യും നോ​ക്കി നി​കു​തി നി​ശ്ച​യി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നി​ല​വി​ല്‍ 28 ശ​ത​മാ​നം ജി​സ്ടി​ക്കു പു​റ​മേ 15 ശ​ത​മാ​നം സെ​സും ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ​മേ​ല്‍ സ​ര്‍​ക്കാ​ര്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്. ലോ​ക​വ്യാ​പ​ക​മാ​യി 34 ഹൈ​ബ്രി​ഡ് മോ​ഡ​ലു​ക​ള്‍ ടൊ​യോ​ട്ട​യി​ല്‍​നി​ന്ന് വി​പ​ണി​യി​ല്‍ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​ന്ത്യ​യി​ല്‍ ഒ​രു മോ​ഡ​ല്‍ മാ​ത്ര​മേ​യു​ള്ളൂ. നി​കു​തി​യി​ലെ വ​ര്‍​ധ​ന​യാ​ണ് കമ്പനി​യെ ഇ​ന്ത്യ​യി​ല്‍ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ള്‍ ഇ​റ​ക്കു​ന്ന​തി​ല്‍ പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത്.