Capturing Business 360°

കാപ്രികോണ്‍ ഫുഡിന്റെ ഐപിഒയ്ക്ക് സെബി അനുമതി

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: സമഗ്ര ഭക്ഷ്യ സംസ്‌കരണ കമ്പനിയായ കാപ്രികോണ്‍ ഫുഡ് പ്രോഡക്ട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍നയ്ക്ക് സെബി അനുമതി നല്‍കി.
ഫെബ്രുവരിയിലാണ് ഐപിഒ തുടങ്ങുന്നതിന് അനുമതി തേടി സെബിക്ക് മുമ്പാക കമ്പനി രേഖകള്‍ സമര്‍പ്പിച്ചത്.
ഏത് കമ്പനിയുടെയും ഐപിഒ, എഫ്പിഒ, റൈറ്റ്‌സ് ഇഷ്യു പോലുള്ള പബ്ലിക് ഇഷ്യു തുടങ്ങുന്നതിന് സെബിയുടെ നിരീക്ഷണം ആണ് .
ഈ വര്‍ഷം ഇതുവരെ 13 കമ്പനികള്‍ക്ക് ഐപിഒ തുടങ്ങുന്നതിന് സെബിയുടെ അനുമതി ലഭിച്ചിച്ചുണ്ട്. .
കാപ്രികോണ്‍ ഫുഡ് ഐപിഒ വഴി 171 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ഓഹരി ഉടമകള്‍ ഓഫര്‍ ഫോര്‍ സെയില്‍ മാര്‍ഗം 76.43 ലക്ഷം ഓഹരികള്‍ വിറ്റഴിക്കും.
വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും ഉപകമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനുമായാണ് കമ്പനി ഐപിഒ വഴി ധനസമാഹരണം നടത്തുന്നത്.
ഐഐഎഫ്എല്‍ ഹോള്‍ഡിങ്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഡിഎഫ്‌സി ബാങ്ക് എന്നിവരാണ് കമ്പനിയുടെ പബ്ലിക് ഇഷ്യുവിന് നേതൃത്വം നല്‍കുക. ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യാനാണ് തീരുമാനം.