Don't miss

ഓർമകളിൽ ചങ്ങമ്പുഴയുടെ ‘വാഴക്കുല’; രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെചൊല്ലി യുഡിഎഫിൽ തർക്കം തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ താരമായി ഗോപീകൃഷ്ണന്റെ കാർട്ടൂൺ

By on June 8, 2018

ആയിരം വാക്കുകൾക്ക് പറയാൻ കഴിയാത്തത് ഒരു ചിത്രത്തിന് കഴിയുമെന്നത് ഭംഗിവാക്കല്ല; അതൊരു കുറിക്കു കൊള്ളുന്ന കാർട്ടൂൺ ആണെങ്കിൽ പിന്നെ പറയാനുമില്ല. കേരളത്തിൽ ഇന്നുള്ള ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളായ ഗോപീകൃഷ്ണൻ രാജ്യസഭാ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ ഉടലെടുത്തസംഭവവികാസങ്ങളുടെ വെളിച്ചത്തിൽ മാതൃഭൂമിയിൽ വരച്ച കാർട്ടൂൺ അത്തരത്തിലൊന്നാണ്. കാർട്ടൂൺ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

ചങ്ങമ്പുഴയുടെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിതയെ ആസ്പദമാക്കിയാണ് കാർട്ടൂൺ. യുഡിഎഫിലെ മുഖ്യകക്ഷിയായ കോൺഗ്രസിനെ മുസ്ലിംലീഗും കേരളാകോൺഗ്രസും ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വരച്ച വരയിൽ നിർത്തി ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണെന്നുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് കാർട്ടൂൺ.

അതിനിടെ കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതിനെചൊല്ലി കോൺഗ്രസിനുള്ളിൽ പ്രതിസന്ധി രൂക്ഷമായി. പ്രതിഷേധവുമായി പ്രവർത്തകർ റോഡിലിറങ്ങിയതോടെ മുന്നണി ശക്തിപ്പെടുത്താന്‍ നടത്തിയ നീക്കം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.

Follow Us