Capturing Business 360°

ഓഹരി സൂചികകൾ നേട്ടത്തില്‍ ക്ലോസ് ചെയ്തു

ന്യൂഏജ് ന്യൂസ്‌

മുംബൈ:തുടര്‍ച്ചയായി ഒമ്പതാമത്തെ വ്യാപാരദിനത്തിലും സെന്‍സെക്‌സും നിഫ്റ്റിയും നേട്ടം. സെന്‍സെക്‌സ് 89.63 പോയന്റ് ഉയർന്ന്‌ 34,395.06ലെത്തി. നിഫ്റ്റി 20.30 പോയന്റ് ഉയര്‍ന്ന് 10,548.70ലെത്തി. പവര്‍ ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, എച്ച്‌സിഎല്‍ ടെക്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. മികച്ച മണ്‍സൂണ്‍ ലഭ്യമാകുമെന്ന കാലവസ്ഥാ പ്രവചനം വിപണിക്ക് കരുത്തായിട്ടുണ്ട്.

ആക്‌സിസ് ബാങ്ക്, വിപ്രോ, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ഇന്‍ഫോസിസ്, ടിസിഎസ്, വേദാന്ത, ഒഎന്‍ജിസി, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.