Capturing Business 360°

ഓഹരി വിപണി നേട്ടത്തിൽ

ന്യൂഏജ് ന്യൂസ്

ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 74 പോയന്റ് ഉയര്‍ന്ന് 34,379ലെത്തി. നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 10,549ലെത്തി. പവര്‍ഗ്രിഡ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദം നേരിടുന്ന അവസ്ഥയിലും ആണ്. ഈ വര്‍ഷം മികച്ച കാലവര്‍ഷം ലഭിക്കുമെന്ന പ്രവചനം ഓഹരി വിപണിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്.