Capturing Business 360°

ഓണം ഓഫറുകളുമായി ഗോദ്‌റെജ്‌; ഹോം അപ്ലയൻസ് വിപണിയിൽ മുന്നേറ്റം

ന്യൂഏജ് ന്യൂസ്
കൊച്ചി: 2018 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ വീട്ടുപകരണവിപണി മൂന്നു ശതമാനം വളർച്ച രേഖപ്പെടുത്തി. GST നടപ്പാക്കുന്നത്തിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ ഏതാണ്ട് അവസാനിച്ചത് ഹോം അപ്ലയൻസ് വിപണിയിലെ വളർച്ചയ്ക്ക് വീണ്ടും വഴിതെളിച്ചെന്നു വേണം കരുതാൻ.കഴിഞ്ഞ സാമ്പത്തിക വർഷം ഹോം അപ്ലയൻസ് വിപണി അഞ്ചു മുതൽ ഏഴു ശതമാനം വരെയാണ് താഴ്ന്നത്. വില്പനയിൽ രണ്ടാം സ്ഥാനം കയ്യടക്കുന്ന എയർ കണ്ടിഷണറുകളുടെ വില്പന 18 ശതമാനത്തോളം താഴ്ന്നതാണ് തിരിച്ചടിയായത്. കാലാവസ്ഥാമാറ്റവും GST നിരക്കുകളുമാണ് വില്പനക്കുറഞ്ഞതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മഴ ശക്തമായതോടെ ഇത്തവണയും എ സി, റെഫ്രിജറേറ്റർ വിപണി തളർച്ചയിലാണെങ്കിലും വമ്പൻ ഓണം ഓഫറുകളുടെ സാന്നിധ്യം വിപണിക്ക് ഉണർവേകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോദ്‌റെജ്‌ ബിസിനസ് ഹെഡ്ഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി ന്യൂ ഏജിനോട് പറഞ്ഞു. ഗോദ്റേജ്‌ ഓണം ഓഫറുകൾ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംബന്ധിക്കാൻ കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.

‘ഗോദ്‌റെജ്‌ ഉൽപ്പന്നങ്ങൾ എനർജി എഫിഷ്യന്റ് ആക്കുന്നതിന് ഇൻവെർട്ടർ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. ഈ സാങ്കേതിക വിദ്യ ചെലവേറിയതാണ്. ഒപ്പം ഡോളർ രൂപക്കെതിരെ ഇനിയും ശക്തി പ്രാപിക്കുമെന്നാണ് സൂചന. ഇക്കാരണങ്ങൾ കൊണ്ട് തന്നെ വിപണിയിൽ വില വർധിപ്പിക്കേണ്ടതായ സാഹചര്യമുണ്ട്. ഡോളർ 70ൽ എത്തിയാൽ വില ഏഴുശതമാനം വരെ വർധിപ്പിക്കേണ്ടി വരും’. എന്നാൽ ഓണവും മലയാളികളുമായുള്ള ഹൃദയബന്ധം മനസിലാക്കുന്നതായും അതുകൊണ്ടു തന്നെ ഓണക്കാലത്ത് വില വർധിപ്പിക്കാത്തത് ആ വൈകാരിക ബന്ധം ഉൾക്കൊള്ളുന്നതു കൊണ്ടാണെന്നും കമൽ നന്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.