Capturing Business 360°

ഒടുവിൽ തനിനിറം കാട്ടി കിം ജോംഗ് ഉൻ; ട്രംപുമായുള്ള ഉച്ചകോടിയിൽനിന്നു പിൻമാറുമെന്ന് ഭീഷണി

സോൾ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടി അനിശ്ചിതാവസ്ഥയിൽ. ഉച്ചകോടിയിൽനിന്നു പിൻമാറുമെന്ന് ഭീഷണി മുഴക്കി ഉത്തരകൊറിയ രംഗത്ത് വന്നു . ഇതിനു മുന്നോടിയായി ദക്ഷിണ കൊറിയൻ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചർച്ചയിൽനിന്നു പിൻമാറുകയും ചെയ്തു. ഇതു സംബന്ധിച്ച ഉത്തര കൊറിയൻ വാർത്താ ഏജൻസിയുടെ അറിയിപ്പ് ദക്ഷിണ കൊറിയയാണ് പുറത്തുവിട്ടത്.

ദക്ഷിണ കൊറിയയും യുഎസും നടത്താൻ ഉദ്ദേശിക്കുന്ന സംയുക്ത സൈനികപരിശീലനമാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചതെന്നാണ് സൂചന. അതേസമയം, ഉച്ചകോടിയിൽ‍നിന്ന് ഉത്തര കൊറിയ പിൻമാറുന്നതിനെപ്പറ്റി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഏപ്രിൽ 27 ന് കിം ജോങ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിൽ നടത്തിയ ചർച്ചയിൽ
ഏഴു ദശകമായി സാങ്കേതികമായി നിലനിന്നിരുന്ന ‘യുദ്ധം’ അവസാനിപ്പിക്കാൻ ധാരണയായിരുന്നിരുന്നു. പൂർണ ആണവനിരായുധീകരണത്തിനും തീരുമാനിച്ചു. അന്നാണ് ഇക്കാര്യം ചർച്ച ചെയ്യാൻ മെയ് 16ന് ഇരു കൊറിയകളുടെയും യോഗം ചേരുമെന്നു പ്രഖ്യാപിച്ചിരുന്നതും.