Capturing Business 360°

എച്ച്‌എംടിക്ക്‌ സര്‍ക്കാരിന്റെ 77.4 കോടിയുടെ സാമ്പത്തിക സഹായം

ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനിയായ എച്ച്‌എംടിക്കും ഉപകമ്പനിയായ എച്ച്‌എംടി മെഷീന്‍ ടൂള്‍സിനും 77.4 കോടി രൂപയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശമ്പളം, ജീവനകാരുടെ പിഎഫ്‌ മറ്റ്‌ ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്‌.
സാമ്പത്തിക കാര്യത്തിന്‍ മേലുള്ള മന്ത്രിസഭ സമതിയാണ്‌ എച്ച്‌എംടിയ്‌ക്കും ഉപകമ്പനിയ്‌ക്കും സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള തീരുമാനം എടുത്തത്‌.
�� 2013 മാര്‍ച്ച്‌ മുതല്‍ 2013 സെപ്‌റ്റംബര്‍ വരെയുള്ള കാലയളവിലെ ജീവനക്കാരുടെ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന്‌ എച്ച്‌എംടിക്ക്‌ 27.06 കോടിയുടെ പദ്ധതി ഇതര വായ്‌പ ലഭ്യമാക്കാനുള്ള തീരുമാനത്തിന്‌ സിസിഇഎ അനുമതി നല്‍കി�� ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു.
2013 മാര്‍ച്ച്‌ മുതല്‍ 2013 സെപ്‌റ്റംബര്‍ വരെയുള്ള കാലയളവിലെ ജീവനക്കാരുടെ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന്‌ എച്ച്‌എംടി മെഷീന്‍ ടൂള്‍സിന്‌ 50.34 കോടി രൂപ നല്‍കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ ഇതില്‍ പറയുന്നു.
ഇരുകമ്പനികളും ഘന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിന്‍ കീഴിലാണ്‌ വരുന്നത്‌്‌.
ഇരു കമ്പനികളിലെയും ജീവനക്കാര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ കുറയ്‌ക്കാനും കമ്പനികളുടെ പുനഃക്രമീകരണം എന്ന ലക്ഷ്യം നേടാനും ഈ നീക്കം സഹായിക്കുമെന്നാണ്‌ കരുതുന്നത്‌.
മെഷീന്‍ ടൂളുകള്‍ ഉത്‌പാദിപ്പിക്കുന്നതിനായി 1953 ല്‍ തുടങ്ങിയതാണ്‌ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ്‌ ലിമിറ്റഡ്‌. ഉത്‌പന്നങ്ങളും പദവിയും വൈവിധ്യവത്‌കരിച്ചതിനെ തുടര്‍ന്ന്‌ 1978 ല്‍ എച്ച്‌എംടി എന്നാക്കി കമ്പനിയുടെ പേര്‌.
2013 ഒക്‌ടോബര്‍ വരെയുള്ള കണക്കുകളനുസരിച്ച്‌ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 1,439 കോടി രൂപയാണ്‌. കമ്പനിയിലെ അംഗീകൃത ഓഹരി മൂലധനം 2,100 കോടിയുടേതാണ്‌ പെയ്‌ഡ്‌ അപ്‌ ഓഹരി മൂലധനം 760.35 കോടി രൂപയുടേതുമാണ്‌. മാര്‍ച്ച്‌ 3 വരെയുള്ള കണക്കുകളനുസരിച്ച്‌ പെയ്‌ഡ്‌ അപ്‌ പ്രിഫറന്‍സ്‌ ഷെയര്‍ ക്യാപിറ്റല്‍ 443 കോടി രൂപയുടേതാണ്‌.