Don't miss

ആഭ്യന്തര വിമാന സര്‍വീസുകള്‍ വിപുലീകരിക്കാൻ ഒരുങ്ങി ഇന്‍ഡിഗോ

By on May 29, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: 20 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി ഇന്‍ഡിഗോ വിമാന കമ്പനി. ജൂലൈ ഒന്ന് മുതലാകും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ബംഗളൂരു – വാരണാസി, ബംഗളൂരു-ചണ്ഡീഗഡ്, റാഞ്ചി- ബംഗളൂരു, ഇന്‍ഡോര്‍- ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍.

ജൂണ്‍ 28ന് കൊച്ചി- തിരുച്ചിറപ്പള്ളി,തിരുച്ചിറപ്പള്ളി- ബംഗളൂരു എന്നിവിടങ്ങളിലേക്ക് നിരക്ക് കുറഞ്ഞ സര്‍വീസുകളും ഉണ്ട്. ജൂലൈ 15 മുതല്‍ കൊല്‍ക്കത്ത-ചണ്ഡീഗഢ്, കൊല്‍ക്കത്ത – ഇന്‍ഡോര്‍, ചണ്ഡീഗഡ്-ശ്രീനഗര്‍ എന്നിവടങ്ങളിലേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസുകളും തുടങ്ങും. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്.

Follow Us