Capturing Business 360°

ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച, എന്‍ഡിടിവിക്ക് 22 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിന് പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പിഴ ചുമത്തി. കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയതിനു പുറമെ ചാനലിന്റെ പ്രമോര്‍ട്ടര്‍മാരായ പ്രണോയ് റോയ്, രാധികാ റോയ്, വിക്രമാദിത്യ ചന്ദ്ര, അനൂപ് സിംഗ് ജുനേജ എന്നിവർക്ക് മൂന്ന് ലക്ഷം രൂപവീതം പിഴയും ചുമത്തി.

450 കോടി രൂപയുടെ ആദായ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും നാല് വര്‍ങ്ങള്‍ക്ക് മുന്‍പ് കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഷെയറുകള്‍ വിറ്റ വിവരം മറച്ചുവച്ചെന്നും കാട്ടി എന്‍ഡിടിവിയുടെ ഓഹരി ഉടമകളായ ക്വാണ്ടം സെക്യൂരിറ്റീസ് നല്‍കിയ പരാതിയിലാണ് സെബി അന്വേഷണം ആരംഭിച്ചത്.