Don't miss

അമ്പതു ലക്ഷം രൂപയുടെ നാണയങ്ങളുമായി വായ്പ തിരിച്ചടവിന് ബാങ്കിലെത്തി ജാർഖണ്ഡിൽ നിന്നൊരു സ്റ്റാർട്ടപ്പ് കമ്പനി

By on May 25, 2018

ന്യൂഏജ് ന്യൂസ്

വായ്പ തിരിച്ചടവിന് സ്റ്റാര്‍ട്ടപ് കമ്പനി കൊണ്ടു വന്നത് അമ്പത് ലക്ഷം രൂപയുടെ നാണയങ്ങള്‍. ഇത് എണ്ണാന്‍ ഇവിടെ സൗകര്യമില്ലെന്നും നോട്ടു തന്നെ വേണമെന്നും ബാങ്ക് നിലപാട് സ്വീകരിച്ചു. ഇതോടെ സ്റ്റാര്‍ട്ടപ് കമ്പനിയുടെ വായ്പ തിരിച്ചടവ് മുടങ്ങി.

ജാര്‍ഖഡിലാണ് സംഭവം. ഒസം മില്‍ക്ക് എന്ന സ്റ്റാര്‍ട്ടപ് കമ്പനിയാണ് 50 ലക്ഷം രൂപയുടെ നാണയവുമായി ബൈറത്തിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയിലെത്തിയത്. ബാങ്കിന്റെ ശാഖയില്‍ നാണയങ്ങള്‍ എണ്ണാനും സൂക്ഷിക്കാനും സൗകര്യമില്ലെന്നാണ് അധികൃതര്‍ ഒസം മില്‍ക്കിനെ അറിയിച്ചത്. രണ്ടു ദിവസത്തിനകം പണം നോട്ടായി തന്നെ വേണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അല്ലാത്ത പക്ഷം കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി.

ഇതോടെ ഒസം കമ്പനി സ്ഥാപകന്‍ അഭിനവ് ഷാ റിസര്‍വ് ബാങ്കിനും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ഉന്നര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് നാണയങ്ങള്‍ സ്വീകരിക്കാനായി ബൈറത്തിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയ്ക്ക് നിര്‍ദേശം ലഭിച്ചു. ഇത് എങ്ങനെ എണ്ണും, എവിടെ നിക്ഷേപിക്കും തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്.

പാലും പാലുല്‍പ്പനങ്ങളും ഗ്രാമീണ മേഖലയില്‍ നിന്ന് ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണ് ഒസം മില്‍ക്ക്. തങ്ങളുടെ ഉപഭോക്താക്കള്‍ ഗ്രാമീണരാണ് അവര്‍ നാണയങ്ങളാണ് തരുന്നത് എന്ന് കമ്പനി പറയുന്നു. അതേ സമയം ഒരു അക്കൗണ്ടില്‍ ദിവസം 1000 രൂപയുടെ നാണയങ്ങള്‍ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂവെന്നാണ് ബാങ്കിന്റെ നിലപാട്. പ്രമൂഹ മാധ്യമമായ സൗത്ത് ലൈവ് ആണ് ഇത് സംബന്ധിച്ച വാർത്ത നൽകിയിരിക്കുന്നത്.

Follow Us