Don't miss

അഞ്ചാം വാര്‍ഷികാഘോഷം : ഇന്ത്യൻ ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറുമായി ആമസോണ്‍

By on June 7, 2018

ന്യൂഏജ് ന്യൂസ്

ഇകൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ ഇന്ത്യയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍. ഏതെങ്കിലും ഡിജിറ്റല്‍ പേമെന്റ് സംവിധാനം വഴി ആയിരം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്ബോള്‍ 250 രൂപ ആമസോണ്‍ പേ ബാലന്‍സായ തിരികെ ലഭിക്കും. ഉപയോക്താക്കള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ആമസോണ്‍ വെബ്സൈറ്റില്‍ നല്‍കിയ കുറിപ്പിലാണ് നന്ദി സൂചകമായി കാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നത്.

2013 ജൂണ്‍ അഞ്ചിനാണ് ആമസോണ്‍ ഇന്ത്യ ആരംഭിച്ചത്. കഴിഞ്ഞ രണ്ടു കൊല്ലമായി ആമസോണിനെ ഇന്ത്യയിലെ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഷോപ്പിങ് വെബ്സൈറ്റുകളിലൊന്നാക്കി മാറ്റിയതില്‍ ആമസോണ്‍ സ്ഥാപകവും സിഇഓയുമായ ജെഫ് ബെസോസ് ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞു. പ്രാദേശിക തലത്തിലേക്ക് വില്‍പന വ്യാപിപ്പിക്കാന്‍ സഹായിച്ച ഉടാന്‍, ഐ ഹാവ് എ സ്പേസ് സംരംഭങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Follow Us