Capturing Business 360°

അക്ഷയ തൃതീയ: സ്വര്‍ണ്ണാഭരണ വില്‍പ്പനയില്‍ 20% വളര്‍ച്ച പ്രതീക്ഷിച്ച് വ്യാപാരികള്‍

ന്യൂഏജ് ന്യൂസ്

മുംബൈ: അക്ഷയ തൃതീയ ദിനത്തില്‍ വില്‍പ്പനയില്‍ 15-20 ശതമാനം വളര്‍ച്ചയാണ് ഇത്തവണ ആഭരണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. വിപണിയിലെ സാഹചര്യം അനുകൂലമാണ് എന്നത് വില്‍പ്പന ഉയരാന്‍ പിന്തുണ നല്‍കും . ഇതിന് പുറമെ വില സ്ഥിരത നിലനില്‍ക്കുന്നതും വിവിഹ സീസണ്‍ വരാനിരിക്കുന്നതും ഈ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണാഭരണ വില്‍പ്പന ഉയരാന്‍ കാരണമാകുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്.
ഈ വര്‍ഷം വിപണി പൊതുവെ അനുകൂലമാണന്നാണ് വിലയിരുത്തല്‍. വിവാഹ സീസണ്‍ അടുത്തതിനാല്‍ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകത വരും ദിവസങ്ങളില്‍ ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ അക്ഷയതൃതീയ ദിനത്തില്‍ ആഭരണ വില്‍പ്പനയില്‍ 15-20 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. .
രത്‌നാഭരണങ്ങളേക്കാള്‍ ഇത്തവണ സ്വര്‍ണ്ണാഭരണങ്ങള്‍ക്കാണ് ആവശ്യകത കൂടതല്‍. ഇത്തവണ സ്വര്‍ണ്ണ നാണയങ്ങള്‍ക്കും ചെറിയ ആഭരണങ്ങള്‍ക്കും ആണ് ആവശ്യക്കാര്‍ കൂടുതല്‍. വിവാഹ സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള ബുക്കിങ് മികച്ച രീതിയിലാണ് . അക്ഷയ തൃതീയ ദിനത്തിലാണ് ഇത് വിതരണം ചെയ്യുക.