റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്വിദേശ നാണയ ശേഖരം കുതിക്കുന്നുഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

ആർബിഐയുടെ പ്രഥമ ഹരിത ബോണ്ട് 24ന്

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സഹായിക്കുന്ന ഹരിത പദ്ധതികൾക്ക് പണം സമാഹരിക്കാൻ ഇന്ത്യ ഹരിത ബോണ്ട് വിപണിയിൽ സജീവമാകുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രഥമ ഹരിത ബോണ്ട് 24ന് പുറത്തിറക്കും.

രണ്ടാം ഘട്ടം അടുത്തമാസം 9ന് നടക്കും. 36000 കോടി രൂപയുടെ ബോണ്ട് പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആദ്യപടിയായി 16000 കോടി രൂപയാണ് സമാഹരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 5, 10 വർഷ കാലയളവിലുള്ള 4000 കോടി രൂപയുടെ വീതം ബോണ്ടുകളാകും പുറത്തിറക്കുക.

റിസർവ് ബാങ്ക് ഹരിത ബോണ്ട് വഴി സമാഹരിക്കുന്ന തുക പൊതുമേഖലാ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഹരിത പദ്ധതികൾക്കാകും ലഭ്യമാക്കുക. ഹരിത ബോണ്ടുകൾ കുറഞ്ഞ പലിശയേ വാഗ്ദാനം ചെയ്യുന്നുള്ളൂ. പലിശ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.

പൊതുവേ 3 ശതമാനമാണ് നിരക്ക്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്ന സ്ഥാപനങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുകയെന്ന ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാവും പ്രധാന നിക്ഷേപകർ. അതീവ സുരക്ഷിതമാണ് ഗ്രീൻ ബോണ്ടുകൾ.

രാജ്യാന്തര തലത്തിൽ ഹരിത ബോണ്ടുകൾക്ക് നികുതി ഇളവുണ്ട്. ഇന്ത്യ നികുതി ഇളവ് ഇല്ലാത്ത ബോണ്ടുകളാണ് പുറത്തിറക്കുന്നത്. ലേലത്തിനു പിന്നാലെ വിപണിയിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാം. ഇത് ഹരിത ബോണ്ടുകളുടെ ലിക്വിഡിറ്റി ഉറപ്പാക്കുന്നു.

ചെറുകിടനിക്ഷേപകർക്ക് 5% ബോണ്ട് നീക്കിവയ്ക്കും. ആർബിഐ പുറത്തിറക്കുന്ന മറ്റു ബോണ്ടുകൾ വാങ്ങുന്ന അതേ രീതിയിൽ ഹരിത ബോണ്ടും വാങ്ങാം. ഡീമാറ്റ് അക്കൗണ്ട് വേണം. വിദേശ ഇന്ത്യക്കാർക്കു നിക്ഷേപിക്കാം.

വിതരണക്കാരായ ബ്രോക്കർമാർ, ബാങ്കുകൾ, നിക്ഷേപ ആപ്പുകൾ എന്നിവ വഴിയെല്ലാം ഹരിത ബോണ്ട് വാങ്ങാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം.

X
Top