സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടിഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിമൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശംഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലിറിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

51 കോടി ജൻധൻ അക്കൗണ്ടുകളിൽ 20 ശതമാനവും പ്രവർത്തനരഹിതമാണെന്ന് സർക്കാർ

ന്യൂ ഡൽഹി : രാജ്യത്തെ പ്രധാന് മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) അക്കൗണ്ടുകളുടെ 20 ശതമാനവും പ്രവർത്തനരഹിതമാണെന്ന് സർക്കാർ അറിയിച്ചു.

ഡിസംബർ ആറിന്, പ്രവർത്തനരഹിതമായ 10.34 കോടി പിഎംജെഡിവൈ അക്കൗണ്ടുകളിൽ 4.93 കോടിയും സ്ത്രീകളുടേതാണെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കെ കരാഡ് രാജ്യസഭയിൽ രേഖാമൂലം പറഞ്ഞു.

ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ഏകദേശം 51.11 കോടി പിഎംജെഡിവൈ അക്കൗണ്ടുകളിൽ 20 ശതമാനം അക്കൗണ്ടുകളും ഡിസംബർ 6 വരെ പ്രവർത്തനരഹിതമായിരുന്നു.

പ്രവർത്തനരഹിതമായ പിഎംജെഡിവൈ അക്കൗണ്ടുകളിൽ നിക്ഷേപിച്ച ബാലൻസ് ഏകദേശം 12,779 കോടി രൂപയാണ്, ഇത് പിഎംജെഡിവൈ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപ ബാലൻസിന്റെ 6.12 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ ശതമാനം കുറയ്ക്കുന്നതിന് ബാങ്കുകൾ യോജിച്ച ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പുരോഗതി സർക്കാർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംരംഭങ്ങളുടെ ഫലമായി, പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ ശതമാനം 2017 മാർച്ചിൽ 40 ശതമാനത്തിൽ നിന്ന് 2023 നവംബറിൽ 20 ശതമാനമായി കുറഞ്ഞു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് വർഷത്തേക്ക് അക്കൗണ്ടിൽ ഉപഭോക്തൃ പ്രേരിതമായ ഇടപാടുകൾ ഇല്ലെങ്കിൽ, സേവിംഗ്സ്, കറന്റ് അക്കൗണ്ട് പ്രവർത്തനരഹിതമായി കണക്കാക്കണം.

ഉപഭോക്താക്കൾക്ക് ഏത് സമയത്തും നിരക്ക് ഈടാക്കാതെ പ്രവർത്തനരഹിതമായ അക്കൗണ്ട് സജീവമാക്കുന്നതിന് അഭ്യർത്ഥന നടത്താം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബാങ്കുകൾ ഈ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കുന്നു.

X
Top