Don't miss
 • ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക്‌

  കൊച്ചി: അനിശ്ചിതങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്‌ അങ്കമാലി-എരുമേലി ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാകാന്‍ വഴിയൊരുങ്ങുന്നു. പാലാ പട്ടണത്തില്‍ കൂടി റെയില്‍വേ ലൈന്‍ കടന്നുപോകണോ എന്ന തര്‍ക്കമാണ്‌ വര്‍ഷങ്ങളായി പാതയ്‌ക്ക്‌ തടസ്സമായത്‌. പാലാ നഗരാതിര്‍ത്തിക്കുള്ളില്‍ റെയില്‍വേ ലൈന്‍ കടന്നുപോകേണ്ടെന്നും പാലായില്‍ റെയില്‍വേ സ്റ്റേഷന്‍ വേണ്ടെന്നുമുള്ള തീരുമാനമാണ്‌ ഒടുവില്‍ ശബരി പാതയ്‌ക്ക്‌ ശാപമോക്ഷത്തിന്‌ തുണയായത്‌. അങ്കമാലിയില്‍...

  • Posted 4 years ago
  • 0
 • റബ്ബര്‍ വിപണിയില്‍ അനിശ്ചിതാവസ്ഥ

  കൊച്ചി: കേരളത്തിന്റെ കാര്‍ഷിക-കച്ചവട മേഖലകളില്‍ നിര്‍ണ്ണായക സ്ഥാനമുള്ള റബ്ബര്‍ വിപണി വീണ്ടും അനിശ്ചിതാവസ്ഥയിലേയ്‌ക്ക്‌. റബ്ബറിന്റെ ഇറക്കുമതി തീരുവ എന്ന കടമ്പയില്‍ തട്ടി തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്‌ക്ക്‌ തീരുവ ഉയര്‍ത്തിയിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. റബ്ബര്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെന്ന്‌ മാത്രമല്ല വില കുറയുന്ന പ്രവണതയാണ്‌ ഇപ്പോള്‍ കാണുന്നത്‌. ടയര്‍ കമ്പനികളും വന്‍കിട...

  • Posted 4 years ago
  • 0
 • ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ അഞ്ച്‌ മാസത്തെ ഉയരത്തില്‍

  മുംബൈ: ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്‌ ഇന്ത്യയുടെ( എഫ്‌ടിഐഎല്‍) ഓഹരികള്‍ അഞ്ചമാസത്തിനുള്ളിലെ മികച്ച ഉയരത്തിലെത്തി. ഫിനാന്‍ഷ്യല്‍ ടെക്‌നോളജീന്റെ ഓഹരികള്‍ 10 ശതമാനം ഉയര്‍ന്ന്‌ 271 രൂപയിലെത്തി. ആഗസ്റ്റിന്‌ ശേഷമുള്ള ഏറ്റവും മികച്ച നിലയാണിത്‌. വ്യാപാരം ശക്തമായതിനെ തുടര്‍ന്ന്‌ 2013 ആഗസ്റ്റ്‌ ഒന്നിന്‌ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്‌ കമ്പനിയുടെ ഓഹരികള്‍ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്‌....

  • Posted 4 years ago
  • 0
 • മഹേഷ്‌ കൊടുമുടി ഫോക്‌സ്‌വാഗന്‍ ഗ്രൂപ്‌ സെയില്‍സ്‌ മേധാവി

  ഫോക്‌സ്‌വാഗന്‍ ഗ്രൂപ്‌ സെയില്‍സ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മേധാവിയുടെ അധിക ചുമതല മഹേഷ്‌ കൊടുമുടിക്ക്‌. നിലവില്‍ ഫോക്‌സ്‌വാഗന്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പ്രസിഡന്റും മാനേജിങ്‌ ഡയറക്‌ടറുമാണ്‌ അദ്ദേഹം.ഇതുവരെ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്‌ സെയില്‍സ്‌ ഇന്ത്യയെ നയിച്ചിരുന്ന ജെറാസ്‌മിയോസ്‌ ഡോറിസാസ്‌ വ്യക്‌തിപരമായ കാരണങ്ങളെ തുടര്‍ന്നു യൂറോപ്പിലേക്ക്‌ മടങ്ങിയ ഒഴിവിലാണ്‌ കൊടുമുടി(48)യുടെ സ്‌ഥാനാരോഹണം. ഫോക്‌സ്‌വഗന്‍ ഗ്രൂപ്‌...

  • Posted 4 years ago
  • 0
 • ചൈനയില്‍ 15 ലക്ഷം കാര്‍ തിരിച്ചുവിളിക്കാന്‍ ജി എം

  നിര്‍മാണ തകരാറിനെ തുടര്‍ന്നു ചൈനയില്‍ വിറ്റ 15 ലക്ഷത്തോളം കാറുകള്‍ തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ ജനറല്‍ മോട്ടോഴ്‌സ്‌(ജി എം) തീരുമാനിച്ചു. ഫ്യുവല്‍ ഓയില്‍ പമ്പ്‌ ബ്രാക്കറ്റിലെ തകരാര്‍ സൃഷ്‌ടിക്കുന്ന സുരക്ഷാഭീഷണി പരിഗണിച്ചാണു പ്രാദേശികമായി നിര്‍മിച്ച ഷെവര്‍ലെ, ബ്യൂക്ക്‌ ബ്രാന്‍ഡുകളില്‍പെട്ട വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി ഒരുങ്ങുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ...

  • Posted 4 years ago
  • 0
 • ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്‌ 150 കോടി സമാഹരിക്കാന്‍ പദ്ധതി

  ചെന്നൈ പ്ലാന്റിന്റെ ഓഹരികള്‍ വിറ്റഴിക്കും ചെന്നൈ:ഹിന്ദുസ്ഥാന്‍ മോട്ടോഴസ്‌ ലിമിറ്റഡ്‌( എച്ച്‌എംഎല്‍) 150 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിനായി ചെന്നൈയ്‌ക്ക്‌ സമീപമുള്ള തിരുവല്ലൂര്‍ പ്ലാന്റിലെ ഓഹരികള്‍ വിറ്റഴിക്കാനാണ്‌ തീരുമാനം. മിത്സുമിഷി മോട്ടോഴ്‌സിന്‌ വേണ്ടി പജേറോ, സിഡിയ തുടങ്ങി വിവിധ മോഡലുകള്‍ നിലവില്‍ നിര്‍മ്മിക്കുന്നത്‌ ഇവിടെയാണ്‌. ഇസുസു മോട്ടോഴ്‌സുമായും കമ്പനിയ്‌ക്ക്‌ ഉത്‌പാദന കരാറുണ്ട്‌....

  • Posted 4 years ago
  • 0
 • സേവനമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു

  നിയമനം കൂടി ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം രണ്ടാംപകുതിയില്‍ സാമ്പത്തിക മേഖലയില്‍ തിരിച്ചു വരവ്‌ ഉണ്ടാകുമെന്നുള്ള പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പിച്ചു കൊണ്ട്‌ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ചുരുങ്ങി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെഭൂരിഭാഗം വരുന്ന സേവന മേഖലയ്‌ക്കായുള്ള പര്‍ച്ചേഴ്‌സിങ്‌ മാനേജേഴ്‌സ്‌ ഇന്‍ഡക്‌സ്‌(പിഎംഐ) ഡിസംബറില്‍ 46.7 പോയിന്റിലേക്ക്‌ ഇടിഞ്ഞു. നവംബറില്‍ 47.2 പോയിന്റിലായിരുന്നു ഇത്‌. പിഎംഐ...

  • Posted 4 years ago
  • 0
 • സ്വകാര്യ ടെലികോം കമ്പനികളുടെ കണക്കുകള്‍ സിഎജിക്ക്‌ പരിശോധിക്കാം: ഡല്‍ഹി ഹൈക്കോടതി

  ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ കണക്കുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ പരിശോധിക്കാമെന്ന്‌ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ പ്രദീപ്‌ നന്ദ്രജോഗ്‌, വി കാമേശ്വര്‍ റാവു എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ്‌ ടെലിക്കോം മേഖലയെ സംബന്ധിക്കുന്ന ഈ സുപ്രധാന ഉത്തരവ്‌ നടത്തിയത്‌. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ(ട്രായ്‌) നിയമമനുസരിച്ച്‌...

  • Posted 4 years ago
  • 0
 • ചൈനയില്‍ ടൊയോട്ടയുടെ തിരിച്ചുവരവ്‌

  ചൈനീസ്‌ വാഹന വിപണിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവയ്‌ക്കാനായെന്നു ജാപ്പനീസ്‌ നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. 2013ല്‍ ടൊയോട്ടയും രണ്ടു പ്രാദേശിക പങ്കാളികളും ചേര്‍ന്ന്‌ ചൈനയില്‍ ഒന്‍പതു ലക്ഷത്തിലേറെ വാഹനങ്ങളാണത്രെ വിറ്റത്‌. സമുദ്രാതിര്‍ത്തി സംബന്ധിച്ച്‌ ചൈനയും ജപ്പാനുമായി ഉടലെടുത്ത തര്‍ക്കം രമ്യതയിലെത്തിയതും വാഹന വില്‍പ്പനയിലെ ലക്ഷ്യം മറികടക്കാന്‍ സഹായിച്ചെന്നു ടൊയോട്ട അധികൃതര്‍ വിശദീകരിക്കുന്നു....

  • Posted 4 years ago
  • 0
 • എഫ്‌ഡിഐ നയത്തിന്റെ പുതിയ പതിപ്പ്‌ മാര്‍ച്ച്‌ 31 ന്‌ പുറത്തിറക്കും

  ന്യൂഡല്‍ഹി: എഫ്‌ഡിഐ നയത്തിന്റെ പുതിയ പതിപ്പ്‌ മാര്‍ച്ച്‌ 31 ന്‌ പുറത്തിറക്കാന്‍ ഇന്‍ഡസ്‌ട്രിയല്‍ പോളിസി & പ്രൊമേഷന്‍ ഡിപ്പാര്‍ട്‌മെന്റ്‌ പദ്ധതിയിടുന്നു. കഴിഞ്ഞ വര്‍ഷങ്ങളായി വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഏകീകരിച്ച എഫ്‌ഡിഐ നയം ആയിരിക്കും പുറത്തിറക്കുക. �� ഏകീകൃത എഫ്‌ഡിഐ നയത്തിന്റെ പുതിയ പതിപ്പ്‌ മാര്‍ച്ച്‌ 31 ന്‌ പുറത്തിറക്കാനാണ്‌ തീരുമാനിച്ചരിക്കുന്നത്‌...

  • Posted 4 years ago
  • 0
Follow Us