Don't miss

17400 കോടി രൂപ വായ്പ നല്‍കാനൊരുങ്ങി കേരള ഗ്രാമീണ്‍ ബാങ്ക്; 12400 കോടിയും കാര്‍ഷിക മേഖലയ്ക്ക്

By on June 7, 2018

ന്യൂഏജ് ന്യൂസ്

കേരള ഗ്രാമീണ്‍ ബാങ്ക് ഈ സാമ്പത്തീക വര്‍ഷം 17400 കോടി രൂപ വായ്പ നല്‍കും. ഇതില്‍ 12400 കോടി കാര്‍ഷിക മേഖലയ്ക്കായിരിക്കുമെന്ന് ചെയര്‍മാന്‍ നാഗേഷ് ജി വൈദ്യ അറിയിച്ചു. ഈ വര്‍ഷം ബാങ്കിന്റെ മൊത്തം പണമിടപാട് 35500 കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്തം ഇടപാട് 31658 കോടി രൂപ കവിഞ്ഞിരുന്നു. ഈ വര്‍ഷം 10 പുതിയ ശാഖകള്‍ തുറക്കും. ഇതോടു കൂടി മൊത്തം 640 ശാഖകളാകും. 6500 സ്വയം സഹായ സംഘങ്ങള്‍ക്കും 4000 ജോയിന്റ് ലൈബലിറ്റി ഗ്രൂപ്പുകള്‍ക്കും ഈ വര്‍ഷം വായ്പയനുവദിക്കും.

ഈ വര്‍ഷത്തെ ബാങ്കിന്റെ അറ്റാദായം 7346 രൂപയാണ്. 63 ശതമാനം വായ്പകളും കാര്‍ഷികാവശ്യത്തിനാണ് നല്‍കുന്നത്. 160000 ത്തിലധികം കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 2500 കോടി ഭാവനവായ്പയും 32000 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭാസ വായ്‌പയും ബാങ്ക് അനുവദിച്ചിട്ടുണ്ട്.

Follow Us