Don't miss

ഹ്യൂണ്ടായ് കാറുകൾക്ക് 2% വില കൂടും

By on May 23, 2018

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാണ കമ്പനിയായ ഹ്യൂണ്ടായിയുടെ വിവിധ മോഡലുകൾക്ക് ജൂൺ ആദ്യം മുതൽ രണ്ടു ശതമാനം വില കൂടും. ഉത്പാദനച്ചെലവിലെ വർധനയും നിർമാണഘടകങ്ങൾക്ക് വില കൂടിയതും മൂലമാണ് മോഡലുകൾക്ക് വില ഉയർത്തുന്നതെന്ന് ഹ്യൂണ്ടായ് ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. കസ്റ്റംസ് നികുതി വർദ്ധന, ഇന്ധനവിലക്കയറ്റം മൂലം ചരക്കു നീക്ക ഫീസിലുണ്ടായ കുതിപ്പ് എന്നിവയും മോഡലുകളുടെ വില ഉയർത്താൻ കാരണമായിട്ടുണ്ട്.

എന്നാൽ ഹ്യൂണ്ടായിയുടെ ഏറ്റവും പുതിയ ക്രെറ്റ ഫേസ്‌ലിഫ്റ്റ് മോഡലിന് വിലവർധന ഉണ്ടാവില്ല. കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയ വാഹനത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

Follow Us