Don't miss

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരെ വെല്ലുവിളിച്ച് ബിഎസ്എൻഎൽ; അണ്‍ലിമിറ്റഡ്‌ കോളും ഡാറ്റയുമായി പുതിയ ഓഫർ അവതരിപ്പിച്ചു

By on May 17, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: മറ്റു ടെലികോം കമ്പനികളുമായി എറ്റുമുട്ടാനൊരുങ്ങി ബി.എസ്‌.എന്‍.എല്‍. പ്രീപെയ്‌ഡ് വരിക്കാര്‍ക്കായി പുതിയ പ്ലാനുകള്‍ ബി.എസ്‌.എന്‍.എല്‍. അവതരിപ്പിച്ചു.
ജിയോ പ്ലാനുകളെ നേരിടാനാണ്‌ ബി.എസ്‌.എന്‍.എല്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്‌. 118 രൂപയ്‌ക്ക് 28 ദിവസത്തേക്ക്‌ അണ്‍ലിമിറ്റഡ്‌ കോളും (ലോക്കല്‍, എസ്‌ടിഡി, റോമിങ്‌) ഒരു ജിബി ഡേറ്റയും ലഭിക്കും.
ജിയോയുടെ 98 രൂപ പ്ലാനിനെ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ ബിഎസ്‌എന്‍എല്ലിന്റെ 118 രൂപ പ്ലാന്‍. എയര്‍ടെല്ലിന്‌ 99 രൂപയും ഐഡിയ 109 രൂപയ്‌ക്കുമാണ്‌ മറ്റു കമ്ബനികളുടെ പ്ലാനുകള്‍. എന്നാല്‍ ജിയോ 98 രൂപയ്‌ക്ക് 2ജിബി ഡേറ്റയാണ്‌ നല്‍കുന്നത്‌ എന്നാല്‍ ബിഎസ്‌എന്‍എല്‍ ഇത്‌ ഒരു ജിബി ഡേറ്റയാണ്‌ ഓഫര്‍ ചെയ്യുന്നത്‌.ബി.എസ്‌.എന്‍.എല്‍. പ്ലാനില്‍ പിആര്‍ബിടി ട്യൂണുകളും ഫ്രീയായി ലഭിക്കും. രാജ്യത്തെ ഒട്ടുമിക്ക സര്‍ക്കിളുകളിലും ഈ പ്ലാന്‍ ലഭിക്കുമെന്നാണ്‌ കമ്ബനിഅറിയുന്നത്‌.

Follow Us