Don't miss

സിഎസ്ബിയുടെ 51% ഓഹരികള്‍ ഫെയര്‍ഫാക്സ് ഏറ്റെടുക്കും

By on February 19, 2018

മും​ബൈ: കാ​ത്ത​ലി​ക് സി​റി​യ​ന്‍ ബാ​ങ്കി​ന്‍റെ (സി​എ​സ്ബി) 51 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ കാ​ന​ഡ​യി​ലെ ഇന്ത്യന്‍ വം​ശ​ജ​നാ​യ പ്രേ​മ വാ​ട്സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫെ​യ​ര്‍​ഫാ​ക്സ് ഹോ​ള്‍​ഡിം​ഗ്സ് ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ക്കും. ഷെ​യ​ര്‍ ഒ​ന്നി​ന് 140 രൂ​പ എന്ന നിരക്കിലാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്.ഇ​ട​പാ​ടി​ന്‍റെ ആ​കെ മൂ​ല്യം 578 കോ​ടി രൂ​പ വ​രും എന്നാണ് റിപോർട്ടുകൾ. ഓ​ഹ​രി​യു​ട​മ​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷം ഇ​ട​പാ​ട് പൂ​ര്‍​ത്തീ​ക​രി​ക്കും. സി​എ​സ്ബി പ്ര​തീ​ക്ഷി​ച്ച​തി​ലും താ​ഴെ​യാ​ണ് ഓ​ഹ​രി​വി​ല ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ന്പ് ഓ​ഹ​രി​ക​ള്‍ വാ​ങ്ങാ​ന്‍ ഫെ​യ​ര്‍​ഫാ​ക്സ് ത​യാ​റാ​യെ​ങ്കി​ലും മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ ധാ​ര​ണ​യെ​ത്താ​ത്ത​തി​നാ​ല്‍ ന​ട​ന്നി​ല്ല.

പി​ന്നീ​ട് 30 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​നാ​യി അ​യോ​ണ്‍ കാ​പ്പി​റ്റ​ല്‍, എ​വ​ര്‍​സ്റ്റ​ണ്‍ കാ​പ്പി​റ്റ​ല്‍ എ​ന്നീ സ്വ​കാ​ര്യ നി​ക്ഷേ​പ​ക ക​മ്ബ​നി​ക​ളു​മാ​യി സി​എ​സ്ബി ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഈ ​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ന​ട​ന്ന ഈ ​ച​ര്‍​ച്ച​യി​ല്‍ വി​ല​യെ​പ്പ​റ്റി ധാ​ര​ണ​യാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഫെ​യ​ര്‍​ഫാ​ക്സ് വീ​ണ്ടും വ​ന്ന​ത്. സെ​പ്റ്റം​ബ​റി​ല്‍ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ല്‍ 13 കോ​ടി രൂ​പ​യാ​യി​രു​ന്നു സി​എ​സ്ബി​യു​ടെ അ​റ്റാ​ദാ​യം. കി​ട്ടാ​ക്ക​ടം 6.75 ശ​ത​മാ​വും മൂ​ല​ധ​ന​പ​ര്യാ​പ്ത​ത 11.09 ശ​ത​മാ​ന​വു​മാ​ണ്.

Follow Us