Don't miss

സിംഗര്‍ ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 28 ശതമാനമായി ഉയര്‍ന്നു

By on February 16, 2018

കൊച്ചി: തയ്യല്‍ മെഷീന്‍ നിര്‍മ്മാണ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനിയായ സിംഗര്‍ ഇന്ത്യ ലിമിറ്റഡ് മൂന്നാം പാദം വിജയകരമായി പിന്നിട്ടു. കമ്പനിയുടെ അറ്റാദായം 28 ശതമാനമായി ഉയര്‍ത്തി 118.42 കോടിയില് എത്തിചാണ് മൂന്നം പാദം പൂര്‍ത്തീകരിക്കുന്നത്. 2017ല്‍ നടപ്പാക്കിയ ജി.എസ്.റ്റി കമ്പനിയുടെ വ്യാപാര സ്ഥിതി മെച്ചപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു.
മെച്ചപ്പെട്ട മാര്‍ജിനുകളും ചെലവുകളുടെ താഴ്ച്ചയുമാണ് കമ്പനിയുടെ മൂന്നാം പാദത്തില്‍ ഇ.ബി.ഐ.റ്റി.ടി.എ യില്‍ 50 ശതമാനം വളര്‍ച്ചയുണ്ടാക്കാന്‍ കാരണമായത്, ഹോം അപ്ലൈസന്‍സ് സെഗ്മെന്റിലും ഇതേ തന്ത്രം തുടരാനാണ് കമ്പനിയുടെ നീക്കം എന്ന് മാനേജിങ്ങ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു.

Follow Us