Don't miss

വീണ്ടും ബിഗ് സെയിലുമായി എയര്‍ ഏഷ്യ

By on May 22, 2018

ന്യൂഏജ് ന്യൂസ്

ബംഗളൂരു : ബിഗ് സെയിലുമായി എയര്‍ ഏഷ്യ വീണ്ടും. ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലെ 120 ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാം. നവംബര്‍ 1, 2018 നും 13 ഓഗസ്റ്റ് 2019നും മധ്യേ യാത്ര ചെയ്യുന്നതിനായി ഗെസ്റ്റുകള്‍ക്ക് 21 മെയ് 2018 മുതല്‍ 27 മെയ് 2018 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഡൊമസ്റ്റിക്ക് യാത്രകള്‍ക്ക് 999 രൂപ മുതലും ഇന്റര്‍നാഷ്ണല്‍ യാത്രകള്‍ക്ക് 999 രൂപ മുതലുമാണ് വണ്‍ വേ ഫെയറുകള്‍ ആരംഭിക്കുന്നത്. ബിഗ് ലോയല്‍റ്റി മെമ്പര്‍മാര്‍ക്കുള്ള പ്രയോറിറ്റി ബുക്കിങ് മെയ് 20, 2018ന് ആരംഭിക്കും. സീറ്റ് സെലക്ഷനില്‍ ഗസ്റ്റുകള്‍ക്ക് 20 ശതമാനം അധികം ഡിസ്‌ക്കൗണ്ടും ലഭിക്കും.
എയര്‍ ഏഷ്യ ഗ്രൂപ്പ് നെറ്റുവര്‍ക്കിന് കീഴിലുള്ള എല്ലാ ഫ്‌ളൈറ്റുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. എയര്‍ ഏഷ്യ ഇന്ത്യ (ഫ്‌ളൈറ്റ് കോഡ് ഐ5, എയര്‍ ഏഷ്യ ബെര്‍ഹാദ് (ഫ്‌ളൈറ്റ് കോഡ് എകെ), തായ് എയര്‍ ഏഷ്യ (ഫ്‌ളൈറ്റ് കോഡ് എഫ്ഡി, എയര്‍ഏഷ്യ എക്‌സ് (ഫ്‌ളൈറ്റ് കോഡ് ഡി7). എയര്‍ഏഷ്യ ഡോട്ട് കോമിലൂടെയും എയര്‍ ഏഷ്യ മൊബൈല്‍ ആപ്പിലൂടെയും ചെയ്യുന്ന എല്ലാ ബുക്കിങുകള്‍ക്കും ഡിസ്‌ക്കൗണ്ട് ലഭിക്കും.
999 രൂപയ്ക്ക് ആരംഭിക്കുന്ന വണ്‍ വേ ഫെയറില്‍ എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് ഫ്‌ളൈറ്റ് റൂട്ടുള്ള 20 ഡെസ്റ്റിനേഷനുകള്‍ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. ബെംഗളൂരു, കൊച്ചി, ഗോവ, ജയ്പൂര്‍, ചണ്ഡീഗഡ്, പൂനെ, ന്യൂഡല്‍ഹി, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്‌ഡോഗ്‌റ, റാഞ്ചി, കൊല്‍ക്കത്ത, നാഗ്പൂര്‍, ഇന്‍ഡോര്‍, ചെന്നൈ, സൂറത്ത്, ഭുബനേശ്വര്‍ എന്നിവയാണ് ഡെസ്റ്റിനേഷനുകള്‍.
ഇന്റര്‍നാഷ്ണല്‍ യാത്രകള്‍ക്ക് ക്വലാലംപൂര്‍, ബാങ്കോക്ക്, ക്രാബി, സിഡ്‌നി, ഓക്ക്‌ലാന്‍ഡ്, മെല്‍ബോണ്‍, സിംഗപ്പൂര്‍, ബാലി തുടങ്ങിയ ഡെസ്റ്റിനേഷനുകളാണ് ലഭ്യമായിട്ടുള്ളത്. 999 രൂപയാണ് അതിനായുള്ള വണ്‍ വേ സ്റ്റാര്‍ട്ടിങ് ഫെയര്‍.എയര്‍ ഏഷ്യ ബിഗ് മെമ്പേഴ്‌സിന് അവരുടെ എയര്‍ഏഷ്യ ബിഗ് പോയിന്റ്‌സ് റിഡീം ചെയ്തും ഫ്‌ളൈറ്റ് ബുക്കിങ് നടത്താം.

Follow Us