Don't miss

വിമാനത്തെ കെട്ടിവലിച്ച് കരുത്ത് കട്ടി ഇലക്ട്രിക്ക് കാറായ ടെസ്ല മോഡല്‍ എക്‌സ്

By on May 17, 2018

ന്യൂഏജ് ന്യൂസ്

വൈദ്യത കാര്‍ എത്തിയാല്‍ കരുത്ത് കുറവായിരിക്കും എന്നൊക്കെയാണ് മിക്കവരും ഓര്‍ത്തിരിക്കുന്നത്. എന്നാല്‍ അതിനെല്ലാം വിപരീധമായിട്ടാണ് ഈ ധാരണ തിരുത്തിക്കൊണ്ട് ടെസ്ല മോഡല്‍ എക്‌സ് രംഗത്തെത്തിയിരിക്കുന്നത്. ബോയിംഗ് 787-9 ഡ്രീംലൈനര്‍ ജെറ്റിനെ കെട്ടിവലിച്ചുകൊണ്ട് പോകുന്ന ടെസ്ലയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.

ബോയിംഗ് യാത്രാവിമാനം വിജയകരമായി കെട്ടിവലിച്ച ലോകത്തിലെ ആദ്യ വൈദ്യുത കാറായി ടെസ്ല മോഡല്‍ എക്സ് മാറി. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സ് കമ്ബനിയായ ക്വാന്റസിന്റെ സഹകരണത്തോടെയാണ് ടെസ്ലയുടെ പുതിയ റെക്കോര്‍ഡ്. ബോയിംഗ് 787-9 ഡ്രീംലൈനര്‍ ജെറ്റിനെയും വലിച്ചു കൊണ്ടു നീങ്ങുന്ന മോഡല്‍ എക്സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.

2.3 ടണ്‍ ഭാരം വരെ വഹിക്കാന്‍ കാറിന് സാധിക്കുമെന്ന ഉറപ്പോടെയാണ് മോഡല്‍ എക്സ് വിപണിയില്‍ എത്തുന്നത്. 100 kWh ബാറ്ററിയും ഡ്യൂവല്‍ ഇലക്‌ട്രിക് മോട്ടോറുകളുമാണ് ടെസ്ല P100D -യില്‍. 259 bhp കരുത്തും 329 Nm torque ഉം മുന്‍ ആക്സില്‍ മോട്ടോര്‍ ഉത്പാദിപ്പിക്കും. പിന്‍ ആക്സില്‍ മോട്ടോറിന് 503 bhp കരുത്തും 660 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കാറിന് 2.9 സെക്കന്‍ഡുകള്‍ മതി.

Follow Us