Don't miss

ലിനിയ, പുണ്ടോ ആബ്‌സല്യൂട്ട്‌ ലിമിറ്റഡ്‌ എഡിഷനുകളുമായി ഫിയറ്റ്‌

By on November 27, 2013

കൊച്ചി : ഇന്ത്യയില്‍ ലിനിയയുടെയും പുണ്ടോയുടെയും പുതിയ ആബ്‌സല്യൂട്ട്‌ എഡിഷനുകള്‍ ഫിയറ്റ്‌ ഗ്രൂപ്പ്‌ ഓട്ടോമൊബൈല്‍സ്‌ വിപണിയിലെത്തിച്ചു.
അധിക പണച്ചെലവില്ലാതെ കസ്റ്റമര്‍മാര്‍ക്ക്‌ കൂടുതല്‍ മൂല്യം നല്‍കുന്ന കസ്റ്റമൈസ്‌ഡ്‌ അസസറി പാക്കുമായാണ്‌ പുതിയ ആബ്‌സല്യൂട്ട്‌ ലിമിറ്റഡ്‌ എഡിഷന്‍ കാറുകള്‍ വിപണിയിലെത്തുന്നത്‌. കസ്റ്റമറുടെ ആവശ്യകതയ്‌ക്കും പ്രത്യേകതകള്‍ക്കും ഉതകുന്നതാണ്‌ ആബ്‌സല്യൂട്ട്‌ പാക്ക്‌. അവര്‍ക്ക്‌ അഭിമാനബോധം നല്‍കാനും ഇത്‌ സഹായിക്കുന്നു.
കസ്‌റ്റമര്‍മാരുമായി ഉത്സവവേളയുടെ ആഘോഷങ്ങള്‍ പങ്കുവെക്കുന്നതിനാണ്‌ പഴയ വിലയില്‍ ആബ്‌സല്യൂട്ട്‌ എഡിഷനിലൂടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതെന്ന്‌ ഫിയറ്റ്‌ ക്രിസ്‌ ലര്‍ ഇന്ത്യ ഓപ്പറേഷന്‍സ്‌ പ്രസിഡന്റും മാനേജിങ്‌ ഡയറക്ടറുമായ നാഗേഷ്‌ ബസവനഹള്ളി ചൂണ്ടിക്കാട്ടി. കമ്പനിയുടെ സുപ്രധാനമായൊരു വിപണിയാണ്‌ ഇന്ത്യ. ഈ ദിശയിലേക്ക്‌ ഫിയറ്റ്‌ വയ്‌ക്കുന്ന പ്രധാന ചുവടുവെപ്പാണ്‌ ഈ ഉദ്യമം. കസ്റ്റമര്‍മാരുടെ വികാരങ്ങളും ആവശ്യകതകളും മനസില്‍വച്ചുകൊണ്ടാണ്‌ അധികചെലവില്ലാതെ പരമാവധി ബെനഫിറ്റുകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഈ സെലിബറേറ്ററി ഓഫറുമായി തങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ളവയില്‍നിന്ന്‌ വേര്‍തിരിച്ചറിയാവുന്ന അധിക ഫീച്ചറുകളുമായാണ്‌ ലിനിയയുടെയും പുണ്ടോയുടെയും ആബ്‌സല്യൂട്ട്‌ എഡിഷനുകള്‍ എത്തുന്നത്‌. ത്രി ജി ടാബ്‌ലറ്റും സ്‌മാര്‍ട്ട്‌ഫോണ്‍ ഫങ്‌ഷനാലിറ്റിയുമുള്ള ടച്ച്‌ സ്‌ക്രീന്‍ ജി പി എസ്‌ നാവിഗേറ്റര്‍, റിവേഴ്‌സ്‌ പാര്‍ക്കിങ്‌ സെന്‍സറുകള്‍, ലിനിയ – പുണ്ടോ ബ്രാന്‍ഡഡ്‌ ഡോര്‍ സില്‍, കോണ്ടൂര്‍ഡ്‌ സ്‌പ്ലാഷ്‌ ഗാര്‍ഡുകള്‍, കാര്‍പ്പെറ്റുകള്‍, ബൂട്ട്‌ ക്രോം സ്‌ട്രിപ്പ്‌, ആബ്‌സല്യൂട്ട്‌ എക്‌സ്റ്റീരിയര്‍ ബ്രാന്‍ഡിങ്‌ പോലുള്ള പ്രത്യേകതകളും ആബ്‌സല്യൂട്ട്‌ എഡിഷന്‍ പാക്കില്‍ ഉള്‍ക്കൊള്ളുന്നു.
ടച്ച്‌ സ്‌ക്രീന്‍ ജി പി എസ്‌ നാവിഗേറ്ററും ത്രിജി ടാബ്‌ലറ്റും 1.0 ജിഎച്ച്‌ഇസഡ്‌ പ്രോസസറിലും ആന്‍ഡ്രോയിഡ്‌ 2.3 ഒ എസിലുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഹൗസ്‌ – ലെവല്‍ ത്രി ഡി മാപ്പുകളും അത്‌ ലഭ്യമാക്കുന്നു. ഫോണ്‍ ഫങ്‌ഷനാലിറ്റി, മള്‍ട്ടിമീഡിയ, ബ്ലൂടൂത്ത്‌ എന്നിവയും ഇതോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു. കാര്‍പ്പെറ്റുകള്‍ കാറിന്റെ ഇന്റീരിയറുകളെ വൃത്തിയുള്ളതും ആഢംബരപൂര്‍ണവുമാക്കുന്നു. ബ്രാന്‍ഡഡ്‌ ഡോര്‍ സില്ലുകള്‍ കാറിന്റെ സ്‌റ്റൈലിന്‌ മാറ്റുകൂട്ടുന്നു. ലിനിയയുടെ അന്തസാര്‍ന്ന ക്രോം സ്‌ട്രിപ്പ്‌ ഉദാത്തമായൊരു നിലവാരവും ലഭ്യമാക്കുന്നു. അസസറികളുടെ ശ്രേണിക്ക്‌ പുറമെ സൗജന്യ റോഡ്‌സൈഡ്‌ അസിസ്‌റ്റന്‍സും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ലിനിയ ആബ്‌സല്യൂട്ട്‌ എഡിഷന്റെ പ്രത്യേകതകള്‍
ആബ്‌സല്യൂട്ട്‌ പാക്ക്‌ (അസസറികള്‍) കാര്‍ പാഡ്‌ – നാവിഗേഷന്‍, ത്രി ജി ടാബ്‌ലറ്റ്‌
റിവേഴ്‌സ്‌ പാര്‍ക്കിങ്‌ സെന്‍സര്‍ കോണ്ടൂര്‍ഡ്‌ സ്‌പ്ലാഷ്‌ ഗാര്‍ഡ്‌
കാര്‍പ്പെറ്റുകള്‍ – ബെയ്‌ജ്‌ കളര്‍ ഡോര്‍ സില്‍ – ലിനിയ ബ്രാന്‍ഡഡ്‌

പുണ്ടോ ആബ്‌സല്യൂട്ട്‌ എഡിഷന്റെ സവിശേഷതകള്‍
ആബ്‌സല്യൂട്ട്‌ പാക്ക്‌ (അസസറികള്‍) കാര്‍ പാഡ്‌ – നാവിഗേഷന്‍, ത്രി ജി ടാബ്‌ലറ്റ്‌
കോണ്ടൂര്‍ഡ്‌ സ്‌പ്ലാഷ്‌ ഗാര്‍ഡുകള്‍ പ്രീമിയം ഫ്‌ളോര്‍ മാറ്റുകള്‍
ഡോര്‍ സില്‍ – പുണ്ടോ ബ്രാന്‍ഡഡ്‌ ആബ്‌സല്യൂട്ട്‌ ബ്രാന്‍ഡിങ്‌

ഫിയറ്റ്‌ ഗ്രൂപ്പ്‌ ഓട്ടോമൊബൈല്‍സ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (എഫ്‌ജിഎഐപിഎല്‍)
ഇറ്റലിയിലെ ഫിയറ്റ്‌ ഗ്രൂപ്പ്‌ ഓട്ടോമൊബൈല്‍സിന്റെ സമ്പൂര്‍ണ സബ്‌സിഡിയറിയാണ്‌ എഫ്‌ജിഎഐപിഎല്‍. 2012 മാര്‍ച്ചില്‍ മുംബൈയിലാണ്‌ കമ്പനി സ്ഥാപിതമായത്‌. സ്വതന്ത്രമായൊരു നെറ്റ്‌വര്‍ക്കിലൂടെ രാജ്യമെമ്പാടും ഫിയറ്റ്‌, ജീപ്പ്‌ വാഹനങ്ങള്‍ കമ്പനി വിതരണം ചെയ്‌തുവരുന്നു. ടാറ്റാ – ഫിയറ്റ്‌ സംയുക്ത സംരംഭത്തില്‍ നിര്‍മിക്കപ്പെട്ട ഫിയറ്റ്‌ ലിനിയ, പുണ്ടോ മോഡലുകളാണ്‌ കമ്പനി ഇപ്പോള്‍ വിറ്റുവരുന്നത്‌. ഇന്ത്യയില്‍ കമ്പനിക്ക്‌ നൂറോളം ജീവനക്കാരുണ്ട്‌. ഈ വര്‍ഷാവസാനത്തോടെ ഡീലര്‍മാരുടെ എണ്ണം നൂറാക്കാനാണ്‌ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്‌.

ഫിയറ്റ്‌ ഗ്രൂപ്പ്‌
ഫിയറ്റ്‌, ലാന്‍സിയ, ആല്‍ഫ റോമിയോ, ഫിയറ്റ്‌ പ്രൊഫഷണല്‍, അബാര്‍ത്ത്‌ ബ്രാന്‍ഡുകളില്‍ വാഹനങ്ങള്‍ രൂപകല്‍പന ചെയ്‌ത്‌ ഉല്‍പാദിപ്പിച്ച്‌ വില്‍ക്കുന്ന ഇന്റര്‍നാഷണല്‍ ഓട്ടോ ഗ്രൂപ്പാണ്‌ ഫിയറ്റ്‌. ഇതിനുപുറമെ ഫെരാരി, മാസെരാറ്റി ബ്രാന്‍ഡുകളില്‍ ലക്ഷ്വറി, പെര്‍ഫോമന്‍സ്‌ കാറുകളും കമ്പനി നിര്‍മിച്ചുവരുന്നു. ക്രിസ്‌ലര്‍ ഗ്രൂപ്പുമായി ഏകോപിച്ചശേഷം ഗ്രൂപ്പിന്റെ ആഗോള വ്യാപ്‌തി വര്‍ധിച്ചു. സമീപകാലത്ത്‌ നോര്‍ത്ത്‌ അമേരിക്കയില്‍ നിര്‍മിച്ച ജീപ്പ്‌, ക്രിസ്‌ലര്‍ ബ്രാന്‍ഡ്‌ മോഡലുകളിലൂടെ അതിന്റെ ഉല്‍പന്നശൃംഖലയും വര്‍ധിപ്പിച്ചു. പുതിയ ലാന്‍സിയ- ക്രിസ്‌ലര്‍, ജീപ്പ്‌ സെയില്‍സ്‌ നെറ്റ വര്‍ക്കുകളിലൂടെ ഇപ്പോള്‍ യൂറോപ്പിലും കമ്പനി വില്‍പന നടത്തിവരുന്നു. മാഗ്നെറ്റി മാരെല്ലി, ടെക്‌സിഡ്‌ എന്നിവയിലൂടെ അനുബന്ധ മേഖലയിലും കൊമാവുവിലൂടെ പ്രൊഡക്ഷന്‍ സിസ്റ്റം സെക്ടറിലൂടെയും ഫിയറ്റ്‌ പ്രവര്‍ത്തിച്ചുവരുന്നു.
ഫിയറ്റ്‌, ആല്‍ഫാ റോമിയോ, ലാന്‍സിയ, അബാര്‍ത്ത്‌ ബ്രാന്‍ഡുകളിലൂടെയും ഫിയറ്റ്‌ പ്രൊഫഷണല്‍ ബ്രാന്‍ഡിലൂടെയും ലഘു കമേര്‍ഷ്യല്‍ വാഹനങ്ങളും ഡിസൈന്‍ ചെയ്‌ത്‌ നിര്‍മിച്ച്‌ വില്‍ക്കുകയാണ്‌ ഫിയറ്റ്‌ ഗ്രൂപ്പ്‌ ഓട്ടോമൊബൈല്‍സ്‌ ചെയ്യുന്നത്‌. യൂറോപ്പില്‍ അത്‌ ജീപ്പ്‌ ബ്രാന്‍ഡ്‌ വാഹനങ്ങളും വിതരണം ചെയ്യുന്നു. 65 എച്ച്‌ പി മുതല്‍ 235 എച്ച്‌ പി വരെയുള്ള കാറുകളുടെയും 400 എന്‍ എം ടോര്‍ക്ക്‌ വരെയുള്ള ലഘു കമേര്‍ഷ്യല്‍ വാഹനങ്ങളുടെയും എന്‍ജിനുകള്‍ക്കായി ഗവേഷണം നടത്തുകയും അവ വികസിപ്പ്‌ നിര്‍മിക്കുകയും ചെയ്യുകയും ചെയ്യുന്ന ഫിയറ്റ്‌ പവര്‍ട്രെയിന്‍ 2012 ജനുവരി 12 മുതല്‍ ഫിയറ്റ്‌ ഗ്രൂപ്പ്‌ ഓട്ടോമൊബൈല്‍സിലേക്ക്‌ മാറ്റി.

ക്രിസ്‌ലര്‍ ഗ്രൂപ്പ്‌ എല്‍ എല്‍ സി
ഫിയറ്റുമായി ആഗോളതലത്തില്‍ നിര്‍ണായക ധാരണയുണ്ടാക്കാന്‍ 2009ല്‍ രൂപീകരിച്ചതാണ്‌ ക്രിസ്‌ലര്‍ ഗ്രൂപ്പ്‌ എല്‍ എല്‍ സി. ക്രിസ്‌ലര്‍, ജീപ്പ്‌, ഡോഡ്‌ജ്‌, റാം, മൊപ്പാര്‍, എസ്‌ ആര്‍ ടി, ഫിയറ്റ്‌ വാഹനങ്ങളും ഉല്‍പന്നങ്ങളും അത്‌്‌ പുറത്തിറക്കിവരുന്നു. ആഗോളതലത്തില്‍ മത്സരിക്കാനാവശ്യമായ സ്രോതസുകള്‍, സാങ്കേതികത, ലോകവ്യാപകമായ വിതരണശൃംഖല എന്നിവയോടെ 1925 ല്‍ വാള്‍ട്ടര്‍ പി ക്രിസ്‌ ലര്‍ സ്ഥാപിച്ച ക്രിസ്‌ലര്‍ ഗ്രൂപ്പിന്റെ നൂതന സംസ്‌കാരത്തിലാണ്‌ ഈ സഖ്യം കെട്ടിപ്പടുത്തിട്ടുള്ളത്‌. 1899 മുതലുള്ള ടെക്‌നോളജി ഫിയറ്റിനുണ്ട്‌.
മിഷിഗണിലെ ഓബോണ്‍ ഹില്‍സ്‌്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്‌ലര്‍ ഗ്രൂപ്പിന്റെ ഉല്‍പന്നനിരയില്‍ ലോകത്തെ ചില സവിശേഷ വാഹനങ്ങളും ഉള്‍ക്കൊള്ളുന്നു. ക്രിസ്‌ലര്‍ 300, ടൗണ്‍ ആന്റ്‌ കൗണ്ടി, ജീപ്പ്‌ വ്രാംഗ്ലര്‍, ഓള്‍ ന്യൂ ഡോഡ്‌ജ്‌ ഡാര്‍ട്ട്‌, റാം 1500, ജീപ്പ്‌ ഗ്രാന്‍ഡ്‌ ചെറോക്കീ എസ്‌്‌ ആര്‍ ടി ബി, ഫിയറ്റ്‌ 500 എന്നിവ അവയില്‍ ഉള്‍ക്കൊള്ളുന്നു. ചെറു, ഇടത്തരം കാറുകളുടെ മേഖലയില്‍ ലോകനിലവാരമുള്ള സാങ്കേതികത സംഭാവന ചെയ്യുന്ന ഫിയറ്റ്‌ പരിസ്ഥിതിക്കിണങ്ങുന്ന വാഹനങ്ങള്‍കൊണ്ട്‌ വിസ്‌തൃതമായ ഉല്‍പന്നനിര ലഭ്യമാക്കാന്‍ ക്രിസ്‌ലര്‍ ഗ്രൂപ്പിന്‌ പിന്‍ബലമേകുന്നു.

Follow Us