Don't miss

റൈസ് 2018 ബിസിനസ് ഫണ്ടിംഗ് സമ്മിറ്റ് ജനുവരി 20 ന്

By on December 7, 2017

കൊച്ചി: കേരളത്തിലെ സംരംഭങ്ങളെ ഫണ്ടിംഗ് സ്രോതസുകളുമായി ബന്ധപ്പെടുത്തുന്ന മെഗാ നെറ്റ്‌വർക്കിങ് ഇവന്റ് ‘റൈസ് 2018’ നു കൊച്ചി ആതിഥ്യം വഹിക്കും. ജനുവരി 20 ശനിയാഴ്ച എറണാകുളം സെൻറ് ആൽബർട്സ് കോളേജ് ക്യാമ്പസിലാണ് പരിപാടി. സെന്റ് ആൽബെർട്സ് കോളേജ്(ഓട്ടോണമസ്), ആൽബെർഷ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്, പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ ബി ടി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രഗവണ്മെന്റിന്റെ സ്റ്റാർട്ടപ് ഇന്ത്യപദ്ധതിയുടെപിന്തുണയോടെയാണ് ‘റൈസ് 2018’നടത്തപ്പെടുന്നത്.

സ്റ്റാർട്ട്അപ്പുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, വളർന്നു വരുന്ന ബിസിനസുകൾ എന്നിവയ്ക്ക് ബിസിനസ്വിപുലീകരണത്തിനുംവൈവിധ്യവത്കരണത്തിനുംസഹായകരമായഫണ്ടിങ്ലഭ്യമാക്കുകഎന്നതാണ് ‘റൈസ് 2018’ ലക്ഷ്യമിടുന്നത്.വ്യക്തിഗത നിക്ഷേപകർ, സീഡ് ഫണ്ടുകൾ, ഏഞ്ചൽ നിക്ഷേപകർ, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ, സർക്കാർ ഏജൻസികൾ,ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കും. ഫണ്ടിങ് സ്രോതസുകളുമായി നേരിട്ട് സംവദിക്കാനും പുതിയ ഫണ്ടിങ് സ്രോതസുകൾ കണ്ടെത്താനും അവസരം ഉണ്ടാകും. കൺസൾട്ടിങ് സൗകര്യവും ഒരുക്കുന്നുണ്ട്.

സംരംഭങ്ങൾക്കും, ഫണ്ടർമാർക്കും വേണ്ടിയുള്ള ഒരു സ്ഥിരം പ്ലാറ്റ്ഫോം ആയിരിക്കും ‘റൈസ്’. ഇവന്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് തുടർ സേവനങ്ങളും പ്രയോജനപ്പെടുത്താം. വ്യക്തിഗത നിക്ഷേപകർ ഉൾപ്പെടെ നൂറോളം ഫണ്ടിംഗ് സ്ഥാപനങ്ങളാണ് പങ്കെടുക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300സംരംഭകർക്ക് തങ്ങളുടെ സംരംഭങ്ങളെ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാനും ഫണ്ടിങ്ങ് സാധ്യതകൾ തേടാനും അവസരം ലഭിക്കും.ഫണ്ടിങ്ങിനു പ്രാപ്തമായ നിലയിൽ ഈപ്രൊജെക്ടുകളെ രൂപപ്പെടുത്താൻ സഹായിക്കുന്ന മെന്റ്റിങ് സെഷനുകളും ഇവന്റിന് മുന്നോടിയായി നടക്കും. തിരഞ്ഞെടുക്കപ്പെടുന്നമികച്ച പ്രൊജെക്ടുകൾക്ക് പബ്ലിക് പിച്ചിങ്ങിനും അവസരം ലഭിക്കും.
മികച്ച രീതിയിൽ ഫണ്ടിംഗ് നേടിയ സ്റ്റാർട്ടപ്പുകളെയും, മറ്റു സംരംഭങ്ങളെയും പരിചയപ്പെടാനും, അവരുടെ അനുഭവങ്ങൾ പഠിക്കുവാനുമുള്ള സൗകര്യവും ഒരുക്കും.

ആശയ തലത്തിലുള്ള സംരംഭകർക്ക്‌ മുതൽ ഐപിഒ ലക്ഷ്യമിടുന്ന കമ്പനികൾക്ക് വരെ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് ‘റൈസ് 2018’ വിഭാവനം ചെയ്തിരിക്കുന്നത്. പത്തു കോടി രൂപവരെയുള്ള ഫണ്ടിംഗ് സാധ്യതകളാണ് പരിപാടി ലക്‌ഷ്യം വയ്ക്കുന്നത്. ഈ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ‘റൈസ് 2018’ ശ്രദ്ധേയമായിരിക്കും.
‘റൈസ് 2018’ൽ രജിസ്റ്റർ ചെയ്യാൻ www.rise.livenewage.com സന്ദർശിക്കുക. ആൽബെർഷ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ക്യാമ്പസ്സിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം.വിശദവിവരങ്ങൾക്ക് Email: rise2018event@gmail.com Phone: +91- 090740 33561

Follow Us