Don't miss

മൊത്തവില പണപ്പെരുപ്പം 2.47% ആയി

By on April 16, 2018

ന്യൂഏജ് ന്യൂസ്‌

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2.47 ശതമാനത്തിലേക്ക് എത്തി. വിപണിയിലെ പ്രതീക്ഷിച്ചിരുന്നതിലും താഴെയാണ് പണപ്പെരുപ്പ് നിരക്ക് . ജൂലൈ 2017ന് ശേഷമുള്ള ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൊത്തവില പണപ്പെരുപ്പം 2.48 ശതമാനത്തിലേക്ക് എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മൊത്തവില പണപ്പെരുപ്പ നിരക്ക് 5.11 ശതമാനമായിരുന്നു.
അതേസമയം നിര്‍മ്മിത ഉത്പന്നങ്ങളുടെ വിലയില്‍ 3.03 ശതമാനം വര്‍ധന മാര്‍ച്ചില്‍ പ്രകടമായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 3.22 ശതമാനമായിരുന്നു. ഭക്ഷ്യഉത്പന്നങ്ങളുടെ വിലക്കയറ്റം 0.29 ശതമാനമായി ചുരുങ്ങി.പച്ചക്കറികളുടെ വിലയില്‍ 2.70 ശതമാനവും ധാന്യങ്ങളുടെ വിലയില്‍ 20.58 ശതമാനവും ഗോതമ്പിന്റെ വിലിയില്‍ 1.19 ശതമാനവും വിലക്കുറവാണ് മാര്‍ച്ചില്‍ ഉണ്ടായത്. അതേസമയം ഇന്ധനങ്ങളുടെയും ഊര്‍ജത്തിന്റെയും വിലയില്‍ 4.70 ശതമാനം വര്‍ധന ഉണ്ടായി. മുന്‍ മാസമിത് 3.81 ശതമാനമായിരുന്നു. ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് 2.84 ശതമാനത്തില്‍ നിന്നും 3.02 ശതമാനമായി പുതുക്കിയിട്ടുണ്ട്. രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പവും അഞ്ച് മാസത്തെ താഴ്ചയിലേക്ക് എത്തിയിരുന്നു. ഭക്ഷ്യവില താഴ്ന്നതിനെ തുടര്‍ന്ന് രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം 4.28 ശതമാനമായി ചുരുങ്ങി.

Follow Us