Don't miss

മികച്ച സിബിൽ സ്കോർ ഉള്ളവർക്ക് ഭവന വായ്‌പയ്‌ക്ക്‌ പലിശ ഇളവ്‌

By on May 17, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: സിബില്‍ സ്‌കോറിന്റെ അടിസ്‌ഥാനത്തില്‍ ഭവന വായ്‌പയ്‌ക്ക്‌ ഐഡിബിഐ ബാങ്ക്‌ പലിശ നിരക്കില്‍ 0.05 – 0.15 ശതമാനം ഇളവു പ്രഖ്യാപിച്ചു.
സിബില്‍ സ്‌കോര്‍ 700 പോയിന്റിനു മുകളിലുള്ളവര്‍ക്ക്‌ ഈ പുതിയ നിരക്കില്‍ വായ്‌പ ലഭിക്കും. സ്‌കോര്‍ 800-ന്‌ മുകളിലുള്ളവര്‍ക്ക്‌ 0.15 ശതമാനവും 750-799-ന്‌ ഇടയിലുള്ളവര്‍ക്ക്‌ 0.1 ശതമാനവും 700-749-ന്‌ ഇടയിലുള്ളവര്‍ക്ക്‌ 0.05 ശതമാനവും ഇളവ്‌ പലിശയില്‍ ലഭിക്കുമെന്നും ഐഡിബിഐ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ജോര്‍ട്ടി ചാക്കോ പറഞ്ഞു.

Follow Us