Don't miss

മാര്‍ച്ച് പാദത്തില്‍ ഭവന വില 7% കുറഞ്ഞു

By on April 19, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്തെ ഒമ്പത് പ്രമുഖ നഗരങ്ങളിലെ ഭവന വിലയില്‍ മുന്‍ പാദത്തിലെ അപേക്ഷിച്ച് ശരാശരി 7 ശതമാനത്തിന് അടുത്ത് കുറവുണ്ടായി. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഭവന നിര്‍മ്മാതാക്കള്‍ ഭവന വിലയില്‍ കുറവ് വരുത്താന്‍ തുടങ്ങിയതാണ് കാരണം. റിയല്‍ എസ്റ്റേറ്റ് റിസര്‍ച്ച് & അനലറ്റിക് സ്ഥാപനമായ പ്രോപ് ഇക്വിറ്റിയുടേതാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ വിറ്റുപോകാത്ത ഭവനങ്ങളുടെ എണ്ണം 2 ശതമാനം കുറഞ്ഞ് 5,95,074 യൂണിറ്റായി. മുന്‍ പാദത്തിലിത് 6,08,949 യൂണിറ്റായിരുന്നു.
മുന്‍പാദത്തിലെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ ഭവന വില്‍പ്പന 8 ശതമാനം ഉയര്‍ന്ന് 40,694 യൂണിറ്റായി. മുന്‍ പാദത്തിലിത് 37,555 യൂണിറ്റായിരുന്നു.

ഗുര്‍ഗാവ്, നോയിഡ, മുംബൈ,കൊല്‍ക്കത്ത, പൂണെ , ഹൈദരാബാദ്, ബംഗളൂരു, താനെ , ചെന്നെ എന്നീ ഒമ്പത് നഗരങ്ങളിലെ ഭവന വിലയിലാണ് കുറവുണ്ടായത്. ചതുരശ്ര അടിയ്ക്ക് 6,762 രൂപയായിരുന്ന വില മാര്‍ച്ച് പാദത്തില്‍ 7 ശതമാനത്തോളം കുറഞ്ഞ് 6,260 രൂപയായി. വിപണിയിലെ ആവശ്യകത ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡെവലപ്പര്‍മാര്‍ വിലയില്‍ കുറവ് വരുത്തിയത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദം മുതല്‍ റിയാലിറ്റി വിപണിയില്‍ ഉണര്‍വ് പ്രകടമാകും എന്ന പ്രതീക്ഷയിലാണ് ഡെവലപ്പര്‍മാര്‍

Follow Us