Don't miss

മാരുതി സുസുക്കിയുടെ ലാഭത്തില്‍ 3% വര്‍ധന

By on October 27, 2017

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 3 ശതമാനം ലാഭ വളര്‍ച്ച നേടി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ കമ്പനിയുടെ ലാഭം 2,484 കോടി രൂപയാണ്.മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 2,401 കോടി രൂപയായിരുന്നു. രണ്ടാംപാദത്തില്‍ കമ്പനിയുടെ വില്‍പ്പന 22 ശതമാനം ഉയര്‍ന്ന് 21,438 കോടി രൂപയായി. രണ്ടാംപാദത്തില്‍ മൊത്തം പ്രവര്‍ത്തന വരുമാനം 7 ശതമാനം ഉയര്‍ന്ന് 21,768 കോടിയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 20,323 കോടി രൂപയായിരുന്നു.

Follow Us