Don't miss

ബാങ്കുകള്‍ കോര്‍ ബാങ്കിംഗ് ശക്തമാക്കണം: ആര്‍ബിഐ

By on February 27, 2018

രാജ്യത്തെ ബാങ്കുകള്‍ ഏപ്രിലോടെ കോര്‍ ബാങ്കിംഗ് സംവിധാനം ശക്തമാക്കണമെന്ന് ആര്‍ബിഐ. ഇതിനായി സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍ (സ്വിഫ്റ്റ്) സംവിധാനവുമായി കോര്‍ ബാങ്കിംഗിനെ ബന്ധിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11400 കോടിയുടെ തട്ടിപ്പു നടന്നതിന് പിന്നാലെയാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. ഇത്തരം തട്ടിപ്പുകള്‍ രാജ്യത്തെ ബാങ്കുകളില്‍ നടത്തുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് ആര്‍ബിഐയുടെ ഇടപെടല്‍. പഞ്ചാബ് നാഷണല്‍ ബാങ്കിന് 389.95 കോടിയുടെ മറ്റൊരു ബാങ്ക് തട്ടിപ്പും പുറത്തു വന്നിട്ടുണ്ട്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ ആണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറി 389.95 കോടിയുടെ തട്ടിപ്പാണ് ഓറിയന്റല്‍ ബാങ്കില്‍ നടത്തിയിരിക്കുന്നത്. ആര്‍ബിഐയുടെ നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കി കഴിഞ്ഞുവെന്ന് ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍സ് (ഐബിഎ) അറിയിച്ചു.

Follow Us