Don't miss

ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ആദ്യ നൂറില്‍; ജര്‍മനി ഒന്നാം സ്ഥാനം നിലനിര്‍ത്തി

By on March 17, 2018

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ആദ്യത്തെ 100 രാജ്യങ്ങളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 339 പോയിന്റുകളുമായാണ് ഇന്ത്യന്‍ കുതിപ്പ്. ഇത് മൂന്നാം തവണയാണ് ഇന്ത്യ 100ല്‍ താഴെയെത്തുന്നത്. നേരത്തെ 1996ല്‍ 94ാം റാങ്കിലെത്തിയ ശേഷം ഇന്ത്യന്‍ ടീം കഴിഞ്ഞ ജൂലൈയില്‍ 96ാം സ്ഥാനത്തെത്തി ശ്രദ്ധേയ മുന്നേറ്റം നടത്തിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അത്തരമൊരു മികവിലേക്ക് ടീമെത്തിയത്. ലോക ജേതാക്കളായ ജര്‍മനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ചിലി എന്നിവരാണ് രണ്ട് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

Follow Us