Don't miss

പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാൻ ഇപ്പോഴത്തെ നിലയിൽ കഴിയില്ലെന്ന് ആർബിഐ ഗവർണറുടെ കുറ്റസമ്മതം

By on June 13, 2018

“നിലവിലുള്ള അധികാരങ്ങൾ അപര്യാപ്തമാണ്. റിസർവ് ബാങ്കിന് കൂടുതൽ അധികാരങ്ങൾ വേണമെന്നു നേരത്തേ മുതൽ ആവശ്യപ്പെടുന്നതുമാണ്…”

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കാതെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാനാവില്ലെന്ന വെളിപ്പെടുത്തലുമായി ആർബിഐ ഗവർണർ ഊർജിത് പട്ടേൽ. രാജ്യത്തു കിട്ടാക്കടങ്ങളും ബാങ്ക് തട്ടിപ്പുകളും കൂടുന്ന പശ്ചാത്തലത്തിൽ പാർലമെന്ററി സമിതിക്കു മുന്നിൽ ഹാജരായപ്പോഴായിരുന്നു ഊർജിത് പട്ടേലിന്റെ കുറ്റസമ്മതം.

“നിലവിലുള്ള അധികാരങ്ങൾ അപര്യാപ്തമാണ്. റിസർവ് ബാങ്കിന് കൂടുതൽ അധികാരങ്ങൾ വേണമെന്നു നേരത്തേ മുതൽ ആവശ്യപ്പെടുന്നതുമാണ്. പൊതുമേഖലാ ബാങ്കുകളുടെ ഭരണസമിതികളിൽ ആർബിഐ പ്രതിനിധികൾ പാടില്ലെന്നാണ് അഭിപ്രായം. ഇക്കാര്യം ധനമന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ട്”, ഉർജിത് പട്ടേൽ സമിതിയെ ധരിപ്പിച്ചു.

വജ്രവ്യാപാരി നീരവ് മോദിയും കൂട്ടരും നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഓരോ ബാങ്കിന്റെയും ബ്രാഞ്ച് കാര്യങ്ങൾ പോലും ആർബിഐ നോക്കണമെന്നത് അസാധ്യമാണെന്നായിരുന്നു മറുപടി. കിട്ടാക്കടങ്ങൾ, ബാങ്ക് തട്ടിപ്പുകൾ, പണലഭ്യതക്കുറവ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളെക്കുറിച്ചു സമിതി വിശദീകരണം തേടി. പ്രശ്നപരിഹാരത്തിനും ബാങ്കിങ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതായി ഉർജിത് പട്ടേൽ മറുപടിയും നൽകി.

എടിഎമ്മുകളിൽ പണമില്ലാത്ത അവസ്ഥയും ഇതിൽ സ്വീകരിച്ച നടപടിയും വിഷയമായി. പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും നിർധനത്വ നിയമ ഭേദഗതി കൂടി പ്രാബല്യത്തിൽ വരുന്നതോടെ നില മെച്ചപ്പെടുമെന്നും ഗവർണർ പറഞ്ഞു. ഐസിഐസിഐ, ആക്സിസ് ബാങ്കുകളിലെ ഭരണപരമായ വിഷയങ്ങളെക്കുറിച്ചും സമിതി ആരാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us