Don't miss

പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ പുതിയ സി.ടി.ഒ

By on March 10, 2018

മുംബൈ: ബോംബൈ ഐ.ഐ.ടിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പരാഗ് അഗര്‍വാള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറാവും. ഐ.ഐ.ടിയില്‍ നിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും അഗര്‍വാള്‍ നേടിയിരുന്നു. അഡം മെസഞ്ചര്‍ എന്ന കമ്ബനിയില്‍ ജോലി ചെയ്താണ് എന്‍ജിനിയറങ് കരിയര്‍ ആരംഭിച്ചത്. 2011ല്‍ പരസ്യവിഭാഗം എന്‍ജിനിയറായാണ് അഗര്‍വാള്‍ ട്വിറ്ററിലെത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയവയില്‍ ട്വിറ്റര്‍ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് ഇനി നേതൃത്വം നല്‍കുന്നത് അഗര്‍വാളായിരിക്കും. ട്വിറ്ററിന്റെ സാങ്കേതിക മുന്നേറ്റത്തിന് പ്രധാനപ്പെട്ട പങ്കാണ് അഗര്‍വാള്‍ വഹിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

Follow Us