Don't miss

ധനമന്ത്രി പ്രഖ്യാപിച്ചത് ലോകത്തെ ഏറ്റവും വലിയ പൊതു ആരോഗ്യ പദ്ധതി

By on February 1, 2018

ആരോഗ്യ മേഖലക്ക് അഭൂതപൂർവമായ പ്രാധാന്യം നൽകിയ ബജറ്റാണ്‌ ഇത്തവണത്തേത്. ഒരു സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം 10 കോടി കുടുംബങ്ങൾക്ക് സഹായകമാകും. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പ്രതിവർഷം ലഭ്യമാകുമെന്നാണ് പ്രഖ്യാപനം. താഴ്ന്ന വരുമാനക്കാരായ 50 കോടി ജനങ്ങൾ ഇതിന്റെ ഉപഭോക്താക്കളാവുമെന്നാണ് പ്രതീക്ഷ.

അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് വകയിരുത്തിയിരിക്കുന്നതും റെക്കോർഡ് തുകയാണ്.
വളർച്ചാ മുരടിപ്പ് കുറഞ്ഞതും, രാജ്യം വളർച്ചയുടെ ട്രാക്കിൽ തിരിച്ചു കയറിയതുമാണ് ഇത്തരത്തിൽ മെഗാ പ്രഖ്യാപനങ്ങൾക്ക് കരുത്തായത്. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായെന്ന ധനമന്ത്രിയുടെ പ്രസ്താവനയിൽ ആത്മവിശ്വാസം പ്രകടമായിരുന്നു.

Follow Us